കൊട്ടാരക്കര: നിരോധിത പുകയില ഉൽപന്നങ്ങളുമായി വ്യാപാരി പൊലീസ് പിടിയിൽ. വല്ലം സ്വദേശി ജാസ്മിൻ ( 48) ആണ് അറസ്റ്റിലായത്.
കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ നടത്തുന്ന കടമുറിയിൽ നിരോധിത പുകയില ഉൽപന്നങ്ങളായ കൂൾ, ഗണേഷ്, ശംഭു എന്നിവ വില്പന നടത്തി വരികയായിരുന്നു ഇയാൾ. പൊലീസിൽ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയും നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Read Also : രാജ്യസഭയിൽ ഏകീകൃത സിവില്‍ കോഡ് ബില്‍ അവതരണം: വിട്ടു നിന്ന് കോൺഗ്രസ് എംപിമാർ, അതൃപ്തിയുമായി ലീഗ്
ഇയാളുടെ കടയിൽ നിന്നും നേരത്തെ നാല് തവണ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയിട്ടുണ്ട്. ഓണക്കാലത്ത് ഈ കടയിൽ പൊലീസ് നായയെ ഉപയോഗിച്ച് പരിശോധന നടത്തി നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തിരുന്നു.
Post Your Comments