കോഴിക്കോട്: നിരോധിതസംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പണം സ്വരൂപിച്ചുവെന്ന കേസില്‍ കോഴിക്കോട്ട് മൂന്നിടങ്ങളില്‍ ദേശീയ അന്വേഷണസംഘം (എന്‍ഐഎ) റെയ്ഡ് നടത്തി.
ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ഒട്ടേറെ രേഖകള്‍ പിടിച്ചെടുത്തുവെന്നും തുടരന്വേഷണം പുരോഗമിക്കുകയാണെന്നും എന്‍ഐഎ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
കേരളം, തമിഴ്നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ഭീകരപ്രവര്‍ത്തനം ലക്ഷ്യമിട്ട് ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നും പണം സ്വരൂപിച്ചുവെന്നാണ് കേസ്. ഈവര്‍ഷം ഏപ്രില്‍ 13 നാണ് എന്‍ഐഎ സ്വമേധയാ കേസെടുത്തത്. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലും പരിശോധന നടന്നു.
Post Your Comments