കണ്ണൂര്: കണ്ണൂരിൽ ഒൻപതാം ക്ലാസുകാരനെ കഞ്ചാവ് നൽകി മയക്കി പീഡനത്തിനിരയാക്കിയ ആൾ പിടിയിൽ. ആയിക്കര സ്വദേശി ഷഫീഖിനെയാണ് സിസ്റ്റി പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also : ഗോതമ്പ് വിപണിയിൽ മികച്ച മുന്നേറ്റം, കൂടുതൽ കർഷകർ ഗോതമ്പ് കൃഷിയിലേക്ക്
സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. കണ്ണൂർ നഗരത്തിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന പതിനാലുകാരനെ കുട്ടിയുടെ അയൽവാസി റഷാദാണ് കഞ്ചാവ് ഉപയോഗിക്കുന്ന ഷഫീഖിന്റെ അടുത്തേക്ക് എത്തിച്ചതെന്നാണ് പൊലീസ് നൽകിയ വിവരം.
Read Also : മാന്ദൗസ് ചുഴലിക്കാറ്റ്, ചെന്നൈയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും കാറ്റും: കനത്ത നാശനഷ്ടം
വിദ്യാർത്ഥിയെ ഷഫീഖ് ആയിക്കരയിൽ മത്സ്യത്തൊഴിലാളികൾ മോട്ടോറും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡിൽ കൊണ്ടുപോയി കഞ്ചാവ് നൽകി മയക്കി പീഡിപ്പിക്കുകയായിരുന്നു. മാസങ്ങൾക്ക് ശേഷം കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റം ശ്രദ്ധയിൽ പെട്ടപ്പോൾ കുട്ടി ഉപയോഗിക്കുന്ന ഫോണിൽ നിന്നാണ് വിവരം ബന്ധുക്കൾക്ക് കിട്ടുന്നത്. തുടർന്നാണ് കുട്ടി ബന്ധുക്കളോട് നടന്ന സംഭവങ്ങൾ വിശദീകരിച്ചത്.
കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷെഫീഖിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് പോക്സോ നിയമപ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്തത്. ഒൻപതാം ക്ലാസുകാരനിൽ നിന്നും പൊലീസ് വിശദമായി കാര്യങ്ങൾ ചോദിച്ച് മനസിലാക്കി. മജിസ്ട്രേറ്റിന് മുമ്പാകെയെത്തിച്ച് രഹസ്യമൊഴിയും രേഖപ്പെടുത്തി.
ഷെഫീഖിനെ കുട്ടിക്ക് പരിചയപ്പെടുത്തിയ അയൽവാസി റഷാദ് ഒളിവിലാണ്. പതിനാലുകാരനെ ഉപയോഗിച്ച് ഷഫീഖ് കഞ്ചാവ് വിതരണം നടത്തിയിട്ടുണ്ടോ എന്നറിയാൻ കൂടുതൽ അന്വേഷണം വേണ്ടി വരുമെന്ന് സിറ്റി പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments