
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സിലര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കുന്ന ബില്ലില്‍ പ്രതികരിച്ച് കലാമണ്ഡലം ചാന്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട മല്ലിക സാരാഭായി. സര്‍ക്കാരിന്റേത് മികച്ച തീരുമാനമെന്നാണ് മല്ലിക സാരാഭായിയുടെ അഭിപ്രായം. ഈ മാറ്റം ഉന്നത വിദ്യാഭ്യാസ മേഖല അഴിമതിരഹിതമാകാന്‍ ഉപകരിക്കും. കലാമണ്ഡലം ചാന്‍സിലറായുള്ള നിയമനത്തില്‍ സന്തോഷമുണ്ട്. എല്ലാവരെയും തുല്യരായി കാണുന്നെന്ന തരത്തിലാണെങ്കില്‍ താന്‍ ഇടതുപക്ഷത്താണ് എന്നും മല്ലിക സാരാഭായി വ്യക്തമാക്കി.
Read Also: മനസുകൊണ്ട് ബാലയോട് ദേഷ്യമില്ല, എന്റെ സൗഹൃദം അങ്ങനെ പെട്ടെന്ന് പോവില്ല: ഉണ്ണിമുകുന്ദന്‍
‘സര്‍വകലാശാലകളില്‍ ചാന്‍സിലര്‍ സ്ഥാനത്തേക്ക് വിദഗ്ധരെ നിയോഗിക്കുന്നത് സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും. ഇത് ഉന്നത വിദ്യാഭ്യാസ മേഖല അഴിമതി രഹിതമാകാന്‍ ഉപകരിക്കും. കലാമണ്ഡലം ചാന്‍സിലറായുള്ള നിയമനം അതിയായ സന്തോഷം നല്‍കുന്നതാണ്. തനിക്ക് കലാമണ്ഡലത്തില്‍ നിന്നോ കേരളത്തില്‍ നിന്നോ ഒന്നും തട്ടിയെടുക്കാനില്ല. തനിക്കറിയുന്നത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാന്‍ ശ്രമിക്കും’, മല്ലിക സാരാഭായി പറഞ്ഞു.
Post Your Comments