MollywoodLatest NewsCinemaNews

മനസുകൊണ്ട് ബാലയോട് ദേഷ്യമില്ല, എന്റെ സൗഹൃദം അങ്ങനെ പെട്ടെന്ന് പോവില്ല: ഉണ്ണിമുകുന്ദന്‍

തന്റെ സിനിമാ ജീവിതത്തില്‍ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ടില്ലെന്ന് നടനും നിര്‍മാതാവുമായ ഉണ്ണിമുകുന്ദന്‍. പ്രൊഡക്ഷന്റെ ഭാഗത്ത് നിന്നും എന്ത് തെറ്റാണ് താന്‍ ചെയ്തത് എന്ന് അറിയില്ലെന്നും മനസുകൊണ്ട് ബാലയോട് ദേഷ്യമില്ലെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. തന്നെ വിമര്‍ശിച്ച ബാലയുടെ ‘ഹിറ്റ് ലിസ്റ്റ്’ എന്ന സിനിമയില്‍ പ്രതിഫലം വാങ്ങാതെയാണ് താന്‍ അഭിനയിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘എന്റെ സിനിമാ ജീവിതത്തില്‍ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ടില്ല. ഉണ്ടാകാനും പോകുന്നില്ല. ഞാന്‍ ഇപ്പോഴും ഇത് തമാശയായാണ് കാണുന്നത്. സ്ത്രീകള്‍ക്ക് മാത്രം പൈസ കൊടുത്തു എന്ന് ബാല പറഞ്ഞു. ടെക്‌നീഷ്യന്‍മാരില്‍ ഒരാള്‍ക്ക് പോലും പൈസ കൊടുക്കാതെ ഇരുന്നിട്ടില്ല. ഞാന്‍ ഒരു സാധാരണ നടനാണ്. രണ്ട് പടങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്’.

‘പ്രൊഡക്ഷന്റെ ഭാഗത്ത് നിന്നും എന്ത് തെറ്റാണ് ഞാന്‍ ചെയ്തത് എന്ന് അറിയില്ല. ബാല എന്തുകൊണ്ട് ഇത് ചെയ്തു എന്ന് അറിയില്ല. ഛായാഗ്രാഹകനുമായി വ്യക്തമായ ധാരണയിലെത്തിയിട്ടാണ് പൈസ കുറച്ചത്. ഇത് മാര്‍ക്കറ്റിങ്ങ് അല്ല എന്റെ വ്യക്തിഹത്യ ആയിട്ടാണ് കാണുന്നത്. സൗഹൃദം ആണ് എല്ലാം എന്ന് പറഞ്ഞ് വന്നയാളാണ് ബാല. അദ്ദേഹത്തിന്റെ പടത്തിന് (ഹിറ്റ് ലിസ്റ്റ്) ഞാന്‍ പൈസ വാങ്ങിയിട്ടില്ല’.

‘മനസുകൊണ്ട് ബാലയോട് ദേഷ്യമില്ല. എന്റെ സൗഹൃദം അങ്ങനെ പെട്ടെന്ന് പോവില്ല. ഇതൊക്കെ കേട്ടിട്ട് ഒരു ദിവസമെങ്കില്‍ ഒരു ദിവസം എന്റെ അമ്മ കരഞ്ഞിട്ടുണ്ട്. എന്റെ സൗഹൃദം ഇങ്ങനെ ആയിപ്പോയല്ലോ എന്നാണ്. എന്നെ സിനിമാ മേഖലയില്‍ നിന്ന് ഒരുപാട് പേര്‍ വിളിച്ചിരുന്നു. നിനക്ക് ഇങ്ങനെ തന്നെ വേണമെന്ന് പറഞ്ഞു. ബാലയ്ക്ക് ഇനിയും നല്ല സിനിമകള്‍ ചെയ്യാന്‍ സാധിക്കട്ടെ’.

Read Also:- ദിവസവും ഈന്തപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

‘ബാലയുടെ പെര്‍ഫോമന്‍സ് എനിക്ക് വ്യക്തിപരമായി ഇഷ്ടപ്പെട്ടിട്ടുണ്ട്. ഡബ്ബിങ്ങ് സ്റ്റുഡിയോയില്‍ ഉള്ള വിഷയം ഞാന്‍ അറിഞ്ഞുകൊണ്ടല്ല. ഞങ്ങളല്ല അവിടെ പ്രശ്‌നം ഉണ്ടാക്കുന്നത്. സ്റ്റുഡിയോ ആണ്. അവിടെ ആള്‍ക്കാര്‍ നില്‍ക്കുന്നതില്‍ ഒരു പരിധിയുണ്ട്. എല്ലാവരും കയറുമ്പോള്‍ അത് പ്രശ്‌നമാകില്ലേ. ഞാന്‍ മാന്യമായാണ് ബാലയുടെ കുടുംബത്തെ ഡീല്‍ ചെയ്തിരിക്കുന്നത്’ ഉണ്ണിമുകുന്ദൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button