പാദരക്ഷകളും അനുബന്ധ വ്യവസായങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നതിനായി ഏറ്റവും പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ‘ഫൂട് ടീംസ്’ എന്ന പേര് നൽകിയിരിക്കുന്ന ഈ ആപ്ലിക്കേഷനിലൂടെ നിർമ്മാതാക്കളുടെയും ഹോൾസെയിലർമാരുടെയും റീട്ടെയിലർമാരുടെയും സേവനങ്ങൾ ഒരുപോലെ ലഭിക്കുന്നതാണ്.
ഇന്ത്യയിലെ പാദരക്ഷാ വ്യവസായങ്ങളുടെ വികസനം ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു മൊബൈൽ ആപ്ലിക്കേഷന് രൂപം നൽകിയിരിക്കുന്നത്. ഇവയിൽ പ്രധാനമായും പാദരക്ഷകൾ, അസംസ്കൃത വസ്തുക്കൾ, മെഷീനറി, മോൾഡ് എന്നിവയുടെ നിർമ്മാതാക്കളെയാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. നിർമ്മാതാക്കളെയും ഹോൾസെയിലർമാരെയും റീട്ടെയിലർമാരെയും ഉൾപ്പെടുത്തുന്ന ആദ്യ ബിസിനസ്- ടു- ബിസിനസ് പ്ലാറ്റ്ഫോം കൂടിയാണ് ഫൂട് ടീംസ്. ഇൻഫോടോൺ വെബ് സൊല്യൂഷൻസാണ് ഈ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.
Also Read: 91 ലക്ഷത്തോളം രൂപയുടെ വരുമാനം അപര്‍ണ ബാലമുരളി മറച്ച് വെച്ചു
Post Your Comments