രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ആകാശ എയറിന്റെ ബെംഗളൂരുവിൽ നിന്ന് വിശാഖപട്ടണത്തേക്കുള്ള സർവീസ് ഡിസംബർ 10 മുതൽ ആരംഭിക്കും. ആകാശ എയറിന്റെ പത്താമത്തെ ലക്ഷ്യ സ്ഥാനം കൂടിയാണ് വിശാഖപട്ടണം- ബെംഗളൂരു സർവീസ്. 2022 ഓഗസ്റ്റ് മാസത്തിലാണ് ആകാശ എയർ സർവീസുകൾ ആരംഭിച്ചത്. രാജ്യത്തെ ചിലവ് കുറഞ്ഞ എയർലൈൻ എന്ന പ്രത്യേകതയും ആകാശ എയറിന് ഉണ്ട്.
ബെംഗളൂരുവിൽ നിന്ന് വിശാഖപട്ടണത്തേക്ക് പ്രതിദിനം രണ്ട് ഫ്ലൈറ്റുകളാണ് സർവീസ് നടത്തുക. ആദ്യ ഫ്രീക്വൻസി ഡിസംബർ 10 മുതലും രണ്ടാമത്തെ ഫ്രീക്വൻസി ഡിസംബർ 12 മുതലുമാണ് ആരംഭിക്കുന്നത്. പുതിയ സർവീസുകൾ ആരംഭിക്കുന്നതോടെ, ബെംഗളൂരുവും അഹമ്മദാബാദും തമ്മിലുള്ള കണക്ടിവിറ്റി കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് ആകാശ എയറിന്റെ വിലയിരുത്തൽ.
Also Read: മൊബൈൽ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിലവിൽ, അഹമ്മദാബാദ്, ബെംഗളൂരു, കൊച്ചി, ചെന്നൈ, മുംബൈ, ഡൽഹി, ഗുവാഹത്തി, അഗർത്തല, പൂനെ, വിശാഖപട്ടണം തുടങ്ങിയ പത്തോളം നഗരങ്ങളിലാണ് ആകാശ എയർ സർവീസുകൾ നടത്തുന്നത്. നവംബർ 26 ന് പൂനെ, ബെംഗളൂരു എന്നിവിടങ്ങളിൽ പ്രതിദിനം രണ്ട് ഫ്ലൈറ്റുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു.
Post Your Comments