UAELatest NewsNewsInternationalGulf

ലോകത്തിൽ ഏറ്റവും സ്വീകാര്യതയുള്ള പാസ്പോർട്ട്: നേട്ടവുമായി ഈ രാജ്യം

അബുദാബി: ലോകത്തിലെ ഏറ്റവും സ്വീകാര്യതയുള്ള പാസ്‌പോർട്ട് യുഎഇയുടേത്. ആർട്ടൺ ക്യാപ്പിറ്റലിന്റെ ലോക പാസ്‌പോർട്ട് സൂചികയിലാണ് യുഎഇ ഇത്തരമൊരു നേട്ടം കരസ്ഥമാക്കിയത്.

Read Also: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവുമായി ഓയോ, വാർഷിക വളർച്ചയിൽ വൻ മുന്നേറ്റം

ആഗോള തലത്തിൽ 91% രാജ്യങ്ങളിലേക്കും മുൻകൂട്ടി വിസയെടുക്കാതെ സഞ്ചരിക്കാമെന്ന നേട്ടത്തോടെയാണ് യുഎഇ ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. അമേരിക്ക, ജർമനി, സ്വീഡൻ, ഫിൻലാൻഡ്, ലക്‌സംബർഗ് രാജ്യങ്ങളിലെ പാസ്‌പോർട്ടുകളെയും മറികടന്നാണ് യുഎഇയുടെ നേട്ടം.

വിസയില്ലാതെ 121 രാജ്യങ്ങളിലേക്കും വിസ ഓൺ അറൈവൽ സൗകര്യത്തോടെ 59 രാജ്യങ്ങളിലേക്കും സഞ്ചരിക്കാമെന്നതാണ് യുഎഇ പാസ്‌പോർട്ടിന്റെ പ്രത്യേകത. യുഎസ് പാസ്‌പോർട്ട് ഉപയോഗിച്ച് 109 രാജ്യങ്ങളിലേക്ക് വിസയില്ലാതെയും 56 രാജ്യങ്ങളിലേക്ക് വിസ ഓൺ അറൈവൽ രീതിയിലുമാണ് സഞ്ചരിക്കാൻ കഴിയുന്നത്. 26 രാജ്യങ്ങളിലേക്ക് വിസയെടുത്താലെ അമേരിക്കക്കാർക്ക് പ്രവേശനം ലഭിക്കൂ.

Read Also: ‘ഗവർണറെ മാറ്റുന്നത് സ്വജനപക്ഷപാതത്തിനും അഴിമതിക്കും വേണ്ടി, ലീഗ് കണ്ണുരുട്ടിയതോടെ കോൺഗ്രസ് നിലപാടു മാറ്റിയത് ജനവഞ്ചന’

shortlink

Related Articles

Post Your Comments

Related Articles


Back to top button