Latest NewsKeralaNews

നികുതി വെട്ടിപ്പ്: നടി അപർണ്ണ ബാലമുരളിയ്ക്ക് നോട്ടീസ്

തിരുവനന്തപുരം: നടി അപർണ്ണ ബാലമുരളിയ്ക്ക് നോട്ടീസ്. നികുതി വെട്ടിപ്പ് നടത്തിയതിനാണ് അപർണ്ണ ബാലമുരളിയ്ക്ക് നോട്ടീസ് ലഭിച്ചത്. 2017 മുതൽ 2022 വരെയുള്ള കാലയളവിൽ 91 ലക്ഷത്തോളം രൂപയുടെ വരുമാനം അപർണ്ണ മറച്ചുവച്ചുവെന്നാണ് നോട്ടീസിൽ വ്യക്തമാക്കുന്നത്.

Read Also: ഉത്തരക്കടലാസുകളിൽ ഫാൾസ് നമ്പറിന് പകരം ബാർകോഡ്: അധ്യാപകർക്കും സർവകലാശാലയിലെ ജീവനക്കാർക്കും പരിശീലനം തുടങ്ങി

താരം 16,49,695 രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ താരമാണ് അപർണ്ണ ബാലമുരളി. സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അപർണ്ണയ്ക്ക് പുരസ്‌കാരം ലഭിച്ചത്. സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത ‘ഇനി ഉത്തരം’ എന്ന ചിത്രമാണ് അപർണ ബാലമുരളിയുടെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഒക്ടോബർ ഏഴിനായിരുന്നു ഈ ചിത്രം റിലീസ് ചെയ്തത്.

Read Also: ലിംഗ നീതിക്കുവേണ്ടിയുള്ള കുടുംബശ്രി പ്രതിജ്ഞ പാതിയിൽ വിഴുങ്ങിയ സംസ്ഥാനത്തിന് ഇതിലും വലിയ സമ്മാനം കിട്ടാനില്ല: ഹരീഷ് 

shortlink

Related Articles

Post Your Comments

Related Articles


Back to top button