ThiruvananthapuramLatest NewsKeralaNattuvarthaNews

ചി​ല്ല​ക​ൾ മു​റി​ക്കു​ന്ന​തി​നി​ടെ മ​ര​ത്തി​ൽ നി​ന്ന് വീ​ണ് റി​ട്ട. എ​ക്‌​സൈ​സ് പ്രി​വന്‍റീവ് ഓ​ഫീ​സ​ർക്ക് ദാരുണാന്ത്യം

പൊ​ന്‍​മു​ടി സീ​താ​തീ​ര്‍​ത്ഥം ക്ഷേ​ത്രം കാ​ണി​ക്കാ​ര്‍ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് മൊ​ട്ട​മൂ​ട് വി​ജ​യ​വി​ലാ​സം വീ​ട്ടി​ല്‍ വി​ജ​യ​ന്‍ കാ​ണി (60)യാ​ണ് മ​രി​ച്ച​ത്

വി​തു​ര: ചി​ല്ല​ക​ൾ മു​റി​ക്കു​ന്ന​തി​നി​ട​യി​ൽ മ​ര​ത്തി​ൽ നി​ന്ന് വീ​ണ് റി​ട്ട. എ​ക്‌​സൈ​സ് പ്രി​വന്‍റീ​വ് ഓ​ഫീ​സ​ർ മ​രി​ച്ചു. പൊ​ന്‍​മു​ടി സീ​താ​തീ​ര്‍​ത്ഥം ക്ഷേ​ത്രം കാ​ണി​ക്കാ​ര്‍ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് മൊ​ട്ട​മൂ​ട് വി​ജ​യ​വി​ലാ​സം വീ​ട്ടി​ല്‍ വി​ജ​യ​ന്‍ കാ​ണി (60)യാ​ണ് മ​രി​ച്ച​ത്.

Read Also : ഡിപ്ലോമാറ്റിക് ബാഗ് വഴി വന്ന സ്വർണ്ണം പ്രമുഖ ജ്യുവലറിയിൽ നിന്ന് പിടിച്ചെടുത്തത് മലയാള മാധ്യമങ്ങൾ അറിഞ്ഞില്ല- എസ് സുരേഷ്

വ്യാ​ഴാ​ഴ്ച്ച ഉ​ച്ച​യ്ക്ക് മൊ​ട്ട​മൂ​ട്ടി​ലെ വീ​ട്ടു​വ​ള​പ്പി​ലെ മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​നി​ട​യി​ൽ ആണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. മ​ക​രം ഒ​ന്നി​ലെ സീ​താ​തീ​ര്‍​ഥം പൊ​ങ്കാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ വ്യാ​പൃ​ത​നാ​യി​രി​ക്കെ​യാ​ണ് അപകടം സംഭവിച്ചത്.

പൊലീ​സി​ലും സേ​വ​നം അ​നു​ഷ്ഠി​ച്ച വി​ജ​യ​ൻ കാ​ണി​ക്ക് എ​ക്‌​സൈ​സി​ലെ സേ​വ​ന​ത്തി​നി​ട​യി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗു​ഡ്‌​സ​ര്‍​വീ​സ് മെ​ഡ​ലും ല​ഭി​ച്ചി​ട്ടു​ണ്ട്. സാ​മൂ​ഹ്യ സാ​മു​ദാ​യി​ക രം​ഗ​ത്തും ഇദ്ദേഹം സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ഭാ​ര്യ: ഉ​ഷാ​കു​മാ​രി. മ​ക്ക​ള്‍: ഹ​രി​ന​ന്ദ​ന്‍, യ​ദു​ന​ന്ദ​ന്‍. സം​സ്‌​കാ​രം ഇ​ന്ന് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button