ദുബായ്: 2023-25 കാലയളവിലെ ദുബായ് ബജറ്റിന് അംഗീകാരം നൽകി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 205 ബില്യൺ ദിർഹമാണ് ബജറ്റിൽ ചെലവ് പ്രതീക്ഷിക്കുന്നത്. 2023ലെ ബജറ്റിൽ 67.5 ശതകോടി ദിർഹം ചെലവും 69 ശതകോടി ദിർഹം വരുമാനവും 1.5 ശതകോടി ദിർഹം മിച്ചവും പ്രതീക്ഷിക്കപ്പെടുന്നത്.
ബജറ്റ് ദുബായിയുടെ സാമ്പത്തിക സുസ്ഥിരതയെയും ഭാവി ലക്ഷ്യങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് ശൈഖ് ഹംദാൻ വ്യക്തമാക്കി. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും സമൂഹത്തെ സേവിക്കുകയും ദുബായ്ക്ക് ലോകത്തെ മുൻനിരസ്ഥനാം ഉറപ്പിക്കുകയും ചെയ്യുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൗരന്മാരെ സേവിക്കുക, വ്യവസായ മേഖലയെ പിന്തുണയ്ക്കുക, പൗരന്മാർക്കും താമസക്കാർക്കും മികച്ച നിലവാരമുള്ള സേവനങ്ങൾ നൽകുക എന്നിവയാണ് ദുബായ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments