ചെന്നൈ: മാന്‍ദൗസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വിമാനങ്ങള്‍ റദ്ദാക്കി. ചെന്നൈയില്‍ ലാന്‍ഡ് ചെയ്യുന്നതും അവിടെ നിന്നും പറന്നുയരുന്നതുമായ വിമാനങ്ങളാണ് 13 വിമാനങ്ങളാണ് റദ്ദാക്കിയത്. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് തീരുമാനം.
ചെന്നൈ വിമാനത്താവളം അധികൃതര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. റദ്ദാക്കിയ വിമാനങ്ങളുടെ ലിസ്റ്റും പുറത്തുവിട്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയില്‍ അതി ശക്തമായ മഴ തുടരുകയാണ്. കേരളത്തിലും, തമിഴ്നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളിലും മൂടിയ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.
അതേസമയം മാന്‍ദൗസ് ശക്തി പ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറിയിട്ടുണ്ട്. എന്നാല്‍ വരും മണിക്കൂറുകളില്‍ ഇതിന്റെ ശക്തി കുറഞ്ഞ് ചുഴലിക്കാറ്റായി മാറും. മണിക്കൂറില്‍ 75 കിലോ മീറ്റര്‍ വേഗതയിലാകും ചുഴലിക്കാറ്റ് കര തൊടുക. ഈ സാഹചര്യത്തില്‍ വിപുലമായ മുന്നൊരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Post Your Comments