Latest NewsNewsInternational

18നും 25നും ഇടയിലുള്ളവര്‍ക്ക് ഗര്‍ഭനിരോധന ഉറകള്‍ സൗജന്യമായി നല്‍കും, അപ്രതീക്ഷിത ഗര്‍ഭധാരണം തടയല്‍ ലക്ഷ്യം

18നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ ഗര്‍ഭനിരോധന ഉറകള്‍ ലഭ്യമാക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍

പാരീസ്: യുവജനങ്ങള്‍ക്കിടയില്‍ പലപ്പോഴും സംഭവിക്കുന്ന ആഗ്രഹിക്കാത്ത അല്ലെങ്കില്‍ അപ്രതീക്ഷിത ഗര്‍ഭധാരണം ഒഴിവാക്കാന്‍ നടപടിയുമായി ഫ്രഞ്ച് സര്‍ക്കാര്‍. 18നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ ഗര്‍ഭനിരോധന ഉറകള്‍ ലഭ്യമാക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രഖ്യാപിച്ചു. വരുന്ന ജനുവരി ഒന്ന് മുതല്‍ ഇത് ലഭ്യമാകും.

Read Also: ജുഡീഷ്യൽ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റിന്റെ പേര് പുനർനാമകരണം ചെയ്ത് ശൈഖ് മുഹമ്മദ്

രാജ്യത്ത് 2020-21 കാലയളവില്‍ എസ്ടിഡി (STD) നിരക്ക് (സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പിടിപെടുന്ന രോഗങ്ങള്‍) 30 ശതമാനത്തോളം വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി 2022 തുടക്കത്തില്‍ 25 വയസില്‍ താഴെയുള്ള യുവതികള്‍ക്ക് ഗര്‍ഭനിരോധന ഉറകള്‍ സൗജന്യമായി വിതരണം ചെയ്തിരുന്നു. എയ്ഡ്സ് അടക്കമുള്ള എസ്ടിഡി രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനായി ആരോഗ്യമന്ത്രാലയം കൂടുതല്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനവുമായി പ്രസിഡന്റ് രംഗത്തെത്തിയത്. യുവാക്കള്‍ക്ക് ഫാര്‍മസികളില്‍ നിന്നാണ് ഗര്‍ഭനിരോധന ഉറകള്‍ സൗജന്യമായി ലഭിക്കുക. ഒരു തരത്തില്‍ വിപ്ലവകരമായ ചുവടുവയ്പ്പാണിതെന്നും മാക്രോണ്‍ പ്രതികരിച്ചു. ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് നമ്മില്‍ ഭൂരിഭാഗം പേരും ഇപ്പോഴും അജ്ഞരാണ്. തിയറികളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് യാഥാര്‍ത്ഥ്യം. നമ്മുടെ അദ്ധ്യാപകര്‍ കൂടുതല്‍ അറിവ് സമ്പാദിക്കേണ്ട മേഖലയാണ് ലൈംഗിക വിദ്യാഭ്യാസമെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button