Latest NewsSaudi ArabiaNewsInternationalGulf

വരും ദിനങ്ങളിൽ വ്യാപകമായി മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി സൗദി അറേബ്യ

റിയാദ്: രാജ്യത്തിന്റെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇന്നും നാളെയും ഇടിയോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നത്. ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ വിദഗ്ധർ നിർദ്ദേശിച്ചു.

Read Also: കേന്ദ്രം അനുവദിച്ച പണം വിനിയോഗിക്കാൻ തയ്യാറാകണം, ജനങ്ങളുടെ ആവശ്യം നിറവേറ്റുന്നതിൽ കേരള സർക്കാർ പരാജയം: പീയൂഷ് ഗോയൽ

റിയാദ്, ഹൈൽ, ഖാസിം, ഈസ്റ്റേൺ പ്രൊവിൻസ് മുതലായ ഇടങ്ങളിൽ ഈ കാലയളവിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കനത്ത മഴയിൽ വെള്ളം പൊങ്ങാനിടയുള്ള ഇടങ്ങളിൽ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം. താഴ്‌വരകളിൽ നിന്ന് വിട്ട് നിൽക്കണമെന്നും മഴയുള്ള സമയങ്ങളിൽ അവ മുറിച്ച് കടക്കരുതെന്നും അധികൃതർ നിർദ്ദേശം നൽകി. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Read Also: മയക്കുമരുന്ന് കേസുകളില്‍ പ്രതികളാകുന്നത് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ നേതാക്കള്‍: മാത്യു കുഴല്‍നാടന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button