Latest NewsKeralaNews

സാമ്പത്തികമില്ലാത്ത വ്യക്തി വാങ്ങിയത് 27 ലക്ഷം രൂപയുടെ വീട്, നാട്ടുകാരുടെ സംശയം ശരിയായി: മോഷണ കേസ് പ്രതി കുടുങ്ങി

2021 സെപ്തംബറിലാണ് ബഷീറിന്റെ വീട്ടില്‍ നിന്നും 20 പവനും, ഈ വര്‍ഷം ഫെബ്രുവരിയില്‍ ജാഫറിന്റെ വീട്ടില്‍ നിന്നും 30 പവന്റെ സ്വര്‍ണവും ജാഫര്‍ അലി മോഷ്ടിച്ചത്

 

പാലക്കാട്: അയല്‍വാസികളുടെ വീടുകളില്‍ നിന്നും 50 പവന്‍ മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. പറക്കുന്നം സ്വദേശി ജാഫര്‍ അലിയാണ് അറസ്റ്റിലായത്. അയല്‍വാസിയായ ബഷീര്‍, ജാഫര്‍ എന്നിവരുടെ വീടുകളില്‍ നിന്നുമാണ് പ്രതി സ്വര്‍ണം കവര്‍ന്നത്.

Read Also:ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ കുടുങ്ങിയ വിദ്യാർത്ഥിനി മരിച്ചു

2021 സെപ്തംബറിലാണ് ബഷീറിന്റെ വീട്ടില്‍ നിന്നും 20 പവനും, ഈ വര്‍ഷം ഫെബ്രുവരിയില്‍ ജാഫറിന്റെ വീട്ടില്‍ നിന്നും 30 പവന്റെ സ്വര്‍ണവും ജാഫര്‍ അലി മോഷ്ടിച്ചത്. രണ്ട് കേസുകളിലും മാസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചെങ്കിലും ഫലം കണ്ടില്ല. ഇതേ തുടര്‍ന്ന് അന്വേഷണം ഏറെക്കുറെ നിലച്ച അവസ്ഥയിലായിരുന്നു.

ഇതിനിടെ ജാഫര്‍ അലി ബഷീറിന്റെ ബന്ധുവീട് 27 ലക്ഷം രൂപയ്ക്ക് വാങ്ങി. പിന്നീട് നാല് ലക്ഷം രൂപയ്ക്ക് നവീകരണ പ്രവര്‍ത്തനങ്ങളും നടത്തി. സാമ്പത്തികമായി അല്‍പ്പം പിന്നിലായിരുന്നു ജാഫര്‍ അലി. പെട്ടെന്ന് ഇയാള്‍ക്കുണ്ടായ സാമ്പത്തിക അഭിവൃദ്ധി സമീപവാസികളില്‍ ചിലരില്‍ സംശയമുണ്ടാക്കി. ഇതോടെ ഇവര്‍ പോലീസിനെ വിവരം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണം മോഷ്ടിച്ചത് ജാഫര്‍ അലിയാണെന്ന് വ്യക്തമാകുകയായിരുന്നു.

തുടര്‍ന്ന് ജാഫര്‍ അലിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. ഇതില്‍ ഇയാള്‍ സ്വര്‍ണം മോഷ്ടിച്ച കാര്യം പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button