വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങിയ വിദ്യാർത്ഥിനി മരണത്തിന് കീഴടങ്ങി. വിശാഖപട്ടണത്തെ ദുവ്വാഡ റെയിൽവേ സ്റ്റേഷനിലാണ് നടന്ന സംഭവത്തിൽ ശശികല എന്ന വിദ്യാർത്ഥിനിയാണ് മരണത്തിന് കീഴടങ്ങിയത്.
ഗുണ്ടൂർ രായഗഡ പാസഞ്ചറിൽ നിന്ന് ഇറങ്ങുന്നതിനിടെ വിദ്യാർത്ഥിനി കാൽ വഴുതി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വീഴുകയായിരുന്നു. സംഭവം നടന്ന ഉടൻ തന്നെ റെയിൽവേ ജീവനക്കാർ ട്രെയിൻ നിർത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചിരുന്നു. ബുധനാഴ്ച മുതൽ കിംസ് ആശുപത്രിയിലെ ഐസിയുവിൽ അടിയന്തര ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി വ്യാഴാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.
Post Your Comments