KeralaLatest NewsSaudi ArabiaNewsGulf

സൗദിയിൽ ഹെഡ് നഴ്സ് നിയമനം: നോർക്കാ റൂട്ട്‌സ് വഴി അപേക്ഷിക്കാം

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് ഹെഡ് നഴ്സുമാരുടെ ഒഴിവിലേയ്ക്ക് നോർക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു. നഴ്സിങ്ങിൽ ബിരുദവും കുറഞ്ഞത് അഞ്ച് വർഷത്തെ ഹെഡ് നഴ്സ് തസ്തികയിലെ പ്രവർത്തി പരിചയവുമുള്ള വർക്ക് അപേക്ഷിക്കാം.

Read Also: ഗുജറാത്തിലെ ജനവിധി അംഗീകരിക്കുന്നു: തെറ്റുകൾ പരിഹരിച്ച് കഠിനാധ്വാനം ചെയ്ത് തിരിച്ചുവരുമെന്ന് രാഹുൽ ഗാന്ധി

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോർക്ക റൂട്ട്‌സിന്റെ വെബ്സൈറ്റ് (www.norkaroots.org) വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ശമ്പളം 6000 SAR. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 10. വിശദവിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സ് ഗ്ലോബൽ കോൺടാക്ട് സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. 1800 425 3939 (ഇന്ത്യയിൽ നിന്നും) , +91- 8802 012345 ( വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്)

അതേസമയം, സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേയ്ക്കുളള (MoH) വനിതാ നഴ്സുമാരുടെ ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്സ് വഴി ഇപ്പോൾ അപേക്ഷിക്കാം. നഴ്സിങ്ങിൽ ബി.എസ് സി/ പോസ്റ്റ് ബി.എസ് .സി/ എം. എസ് .സി / പി .എച് .ഡി വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയവും വേണം. കാർഡിയോളജി/ ER/ ICU/ NICU/ ONCOLOGY/ OT (OR )/ PICU/ ട്രാൻസ്പ്ലാന്റ് എന്നീ ഡിപ്പാർട്മെന്റുകളിലേക്കാണ് റിക്രൂട്ട്മെന്റ്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോർക്കാ റൂട്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.norkaroots.org ൽ നൽകിയിരിക്കുന്ന ലിങ്ക് (https://forms.gle/mBi7ink29sbhv9wE9) വഴി അപേക്ഷിക്കേണ്ടതാണ്. പ്രായപരിധി 35. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയ്യതി 2022 ഡിസംബർ 12. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ നിയമമനുസരിച്ചുളള ശമ്പളം ലഭിക്കുന്നതാണ്. താമസം, ഭക്ഷണം, വിസ, ടിക്കറ്റ് എന്നിവയും സൗജന്യമാണ്. ഇതിനായുളള അഭിമുഖം 2022 ഡിസംബർ 20 മുതൽ 22 വരെ ഹൈദരാബാദിൽ നടക്കും. അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി ഉദ്യോഗാർത്ഥികൾ നേരിട്ട് ഹൈദെരാബാദിൽ എത്തിച്ചേരേണ്ടതാണ്. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ തീയതി, വെന്യു എന്നിവ അറിയിക്കുന്നതാണ്.

വിശദവിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സ് ഗ്ലോബൽ കോൺടാക്ട് സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. 1800 425 3939 (ഇന്ത്യയിൽ നിന്നും) , +91- 8802 012345 ( വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്).

Read Also: ഭരണഘടന വിരുദ്ധ പരാമര്‍ശം: കേസ് അവസാനിപ്പിക്കുന്നതിന് പിന്നാലെ സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്?

shortlink

Related Articles

Post Your Comments

Related Articles


Back to top button