കുവൈത്ത് സിറ്റി: കുവൈത്തിൽ ഭാര്യമാരെ കൊലപ്പെടുത്തിയ രണ്ട് പ്രവാസികൾക്ക് ദധശിക്ഷ വിധിച്ചു. സുഡാൻ, ഈജിപ്ത് പൗരന്മാർക്കാണ് കുവൈത്ത് വധശിക്ഷ വിധിച്ചത്. വിവാഹമോചനം നേടിയ ശേഷം മക്കളോടൊപ്പം താമസിക്കുകയായിരുന്ന യുതിയെയാണ് സുഡാൻ പൗരൻ കൊലപ്പെടുത്തിയത്.
ഫിലിപ്പീൻസുകാരിയായ ഭാര്യയെ കൊലപ്പെടുത്തിയതിനാണ് ഈജിപ്ത് പൗരന് ശിക്ഷ ലഭിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം 2 മക്കളോടൊപ്പം ഇയാൾ രാജ്യം വിടുകയും ചെയ്തു. മൂന്നാമത്തെ കുട്ടിയെ കിന്റർ ഗാർട്ടനു സമീപം ഉപേക്ഷിച്ച ശേഷമാണ് ഇവർ രാജ്യം വിട്ടത്.
Post Your Comments