റിയാദ്: മാതാവിന്റെയോ പിതാവിന്റെയോ ആശ്രിത വിസയിൽ കഴിയുന്ന 25 വയസ് പൂർത്തിയായ ആൺമക്കൾ നിർബന്ധമായും സ്ഥാപനങ്ങളുടെ പേരിലേക്ക് സ്പോൺസർഷിപ്പ് മാറ്റണമെന്ന് നിർദ്ദേശം നൽകി സൗദി അറേബ്യ. 21 വയസു കഴിഞ്ഞവർ വിദ്യാർത്ഥികളാണെങ്കിൽ മാത്രമേ ആശ്രിത വിസയിൽ തുടരാൻ കഴിയൂവെന്ന് സൗദി അറേബ്യ വ്യക്തമാക്കി.
ആശ്രിത വിസയിലുള്ള 21 വയസിന് മുകളിലുള്ളവരുടെ ഇഖാമ പുതുക്കുമ്പോൾ വിദ്യാർത്ഥിയാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. 25 വയസ് കഴിഞ്ഞാൽ തൊഴിൽ വിസയിൽ മാത്രമേ രാജ്യത്ത് തുടരാനാവൂവെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. വിദേശിയുടെ ആശ്രിതരായി കുടുംബ വിസയിൽ സൗദിയിൽ കഴിയുന്നവർ 21 വയസ് കഴിഞ്ഞവരാണങ്കിൽ ഇഖാമ പുതുക്കാൻ വിദ്യാഭ്യാസ രേഖകൾ ഹാജരാക്കണം. 25 വയസ് പൂർത്തിയായവർ തൊഴിൽ സ്ഥാപനത്തിന്റെ പേരിലേക്ക് സ്പോൺസർഷിപ്പ് മാറ്റണമെന്നും അധികൃതർ നിർദ്ദേശം നൽകി.
Read Also: നിര്‍ത്താതെയുള്ള ഛര്‍ദ്ദിയും വയറിളക്കവും 12 വയസുകാന് മരിച്ചു, 80ഓളം പേര് ആശുപത്രിയില്‍
Post Your Comments