ആരോഗ്യമുള്ള മുടി ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഹോർമോണിലെ വ്യതിയാനങ്ങളും തെറ്റായ ആഹാര രീതിയും പലപ്പോഴും മുടികൊഴിച്ചിൽ ഇരട്ടിയാക്കാറുണ്ട്. എന്നാൽ, ചില പൊടിക്കൈകൾ നമ്മുടെ മുടിയിഴകളെ കരുത്തും തിളക്കമുള്ളതുമാക്കും. അത്തരത്തിൽ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന പൊടിക്കൈകളിൽ ഒന്നാണ് കഞ്ഞിവെള്ളം. ഇവയുടെ ഗുണങ്ങളെ കുറിച്ച് പരിചയപ്പെടാം.
കഞ്ഞിവെള്ളത്തിൽ ഉയർന്ന അളവിൽ അന്നജം അടങ്ങിയിട്ടുണ്ട്. ഇത് മുടിക്കുള്ള പ്രോട്ടീൻ ചികിത്സ കൂടിയാണ്. മുടി മിനുസപ്പെടുത്താനും ശക്തിപ്പെടുത്താനും സഹായിക്കുന്ന ബയോട്ടിൻ, ഇനോസിറ്റോൾ എന്നിവയും വിറ്റാമിൻ സി, ഇ, എ തുടങ്ങിയവയും കഞ്ഞിവെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ, മുടിയുടെ ആരോഗ്യത്തിന് കഞ്ഞിവെള്ളം മികച്ച ഓപ്ഷനാണ്.
വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകിയതിനുശേഷം കഞ്ഞിവെള്ളത്തിൽ വീണ്ടും കഴുകുക. കൂടുതൽ സമയം കഞ്ഞിവെള്ളം തലയിൽ നിലനിർത്താൻ പാടില്ല. പതിവായി കഞ്ഞിവെള്ളം ഉപയോഗിച്ച് തല കഴുകുന്നത് മുടി വളർച്ച ഇരട്ടിയാക്കാൻ സഹായിക്കും.
Post Your Comments