KeralaLatest NewsNews

മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസില്‍ തോക്കില്‍ നിന്ന് വെടി പൊട്ടിയ സംഭവം, സുരക്ഷാവീഴ്ചയെന്ന് റിപ്പോര്‍ട്ട്

റാപ്പിഡ് ആക്ഷന്‍ ഫോഴ്സിലെ എസ്ഐയ്ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തോക്കില്‍ നിന്ന് വെടി പൊട്ടിയ സംഭവത്തില്‍ എസ്ഐയ്ക്ക് സസ്പെന്‍ഷന്‍. എസ്ഐ ഹാഷിം റഹ്മാനെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. റാപ്പിഡ് ആക്ഷന്‍ ഫോഴ്സിലെ എസ്ഐ ആയിരുന്നു ഇദ്ദേഹം.

Read Also: രാജ്യത്തെ ഗ്രാമീണ മേഖലകളിൽ യുപിഐ ഇടപാടുകൾക്ക് സ്വീകാര്യത വർദ്ധിക്കുന്നു, പുതിയ റിപ്പോർട്ടുകൾ പുറത്തുവിട്ട് പേ നിയർബൈ

കഴിഞ്ഞ ദിവസമാണ് തോക്കു വൃത്തിയാക്കുന്നതിനിടയില്‍ ക്ലിഫ് ഹൗസിലെ ഗാര്‍ഡ് റൂമില്‍ വെടി പൊട്ടിയത്. എസ്ഐ അലക്ഷ്യമായി തോക്ക് കൈകാര്യം ചെയ്തുവെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പോയ ശേഷം രാവിലെ ഡ്യൂട്ടിക്ക് കയറിയ ഉദ്യോഗസ്ഥന്‍ തോക്ക് വൃത്തിയാക്കുകയായിരുന്നു. ഇത് സാധാരണ നടപടിയാണ്. ഈ സമയത്ത് പിസ്റ്റളിന്റെ ചേംബറില്‍ വെടിയുണ്ട ഉണ്ടായിരുന്നു. തോക്ക് താഴോട്ടാക്കി വൃത്തിയാക്കുന്നതിനിടയാണ് വെടിപൊട്ടിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. സുരക്ഷാ വീഴ്ച ആരോപിച്ച് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്ഐയ്ക്കെതിരെ നടപടിയെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button