രാജ്യത്തെ ചെറുനഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സ്ഥിതി ചെയ്യുന്ന കടകളിൽ യുപിഐ ഇടപാടുകളിൽ വൻ വർദ്ധനവ്. പേ നിയർബൈ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഗ്രാമീണ മേഖലയിലെ കടകളിൽ ഈ വർഷം യുപിഐ ഇടപാടുകളിൽ 650 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമേ, ഏജന്റുമാരുടെ സഹായത്തോടെ നടത്തുന്ന ഡിജിറ്റൽ ഇടപാടുകളുടെ മൂല്യത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള ഇടപാടുകളുടെ മൂല്യത്തിൽ 25 ശതമാനവും എണ്ണത്തിൽ 14 ശതമാനവുമാണ് വർദ്ധനവ്.
ജനങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ ഉണ്ടായ വ്യത്യാസമാണ് പുതിയ നേട്ടത്തിലേക്ക് വഴിയൊരുക്കിയതെന്ന് പേ നിയർബൈ വ്യക്തമാക്കി. മൈക്രോ എടിഎം, മൊബൈൽ പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങൾക്കുള്ള ആവശ്യത്തിൽ 25 ശതമാനം വളർച്ചയുണ്ടായിട്ടുണ്ട്. രാജ്യത്ത് ഡിജിറ്റൽ വൽക്കരണം വളരെ വേഗത്തിലാകുന്നതിന്റെ സൂചന കൂടിയാണ് ഈ മുന്നേറ്റം.
Also Read: നിരന്തര കുറ്റവാളി : യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
Post Your Comments