പ്രാരംഭ ഓഹരി വിൽപ്പനയിലേക്ക് ചുവടുകൾ ശക്തമാക്കാനൊരുങ്ങി പ്രമുഖ വൈൻ നിർമ്മാതാക്കളായ സുല വൈൻയാർഡ്സ്. ഡിസംബർ 12 മുതലാണ് പ്രാരംഭ ഓഹരി വിൽപ്പന ആരംഭിക്കുന്നത്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഐപിഒ ഡിസംബർ 14ന് അവസാനിക്കും. ഡിസംബർ 22 മുതൽ ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്യുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
340 രൂപ മുതൽ 357 രൂപ വരെയാണ് ഐപിഒയുടെ പ്രൈസ് ബ്രാൻഡ് നിശ്ചയിച്ചിരിക്കുന്നത്. റീട്ടെയിൽ നിക്ഷേപകർക്ക് ഏറ്റവും കുറഞ്ഞത് 42 ഓഹരികൾ അടങ്ങിയ ഒരു ലോട്ട് മുതൽ നിക്ഷേപം നടത്താൻ സാധിക്കുന്നതാണ്. നിലവിൽ, 26.90 ദശലക്ഷം ഓഹരികളാണ് ഓഫർ ഫോർ സെയിലിലൂടെ കമ്പനി വിൽക്കാൻ പദ്ധതിയിടുന്നത്. കൂടാതെ, ഉയർന്ന പ്രൈസ് ബാൻഡിൽ പരമാവധി 960.34 കോടി രൂപ കമ്പനിക്ക് സമാഹരിക്കാനാകും.
മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന സുല രാജ്യത്തെ ഏറ്റവും വലിയ വൈൻ ഉൽപ്പാദകരാണ്. സുലയ്ക്ക് രണ്ട് നിർമ്മാണ യൂണിറ്റുകളാണ് ഉള്ളത്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 224.06 കോടി രൂപയുടെ വരുമാനമാണ് സുല കൈവരിച്ചത്.
Post Your Comments