തിരുവനന്തപുരം: ആറു സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള സര്‍വകലാശാല നിയമഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിച്ചു. ബില്ലിനെ പ്രതിപക്ഷം എതിര്‍ത്തു. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാന്‍ നിയമസഭയ്ക്ക് അധികാരമുണ്ടെങ്കിലും പകരം കൊണ്ടുവരുന്ന സംവിധാനത്തില്‍ നിയമപ്രശ്‌നങ്ങളുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
തയ്യാറെടുപ്പുകളില്ലാതെയാണ് ബില്‍ കൊണ്ടുവന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ആലോചനയില്ലാതെ തട്ടിക്കൂട്ടിയ ബില്ലാണിത്. ചാന്‍സലറുടെ ഒഴിവ് ഉണ്ടായാല്‍ താല്‍ക്കാലികമായി പ്രോ വൈസ് ചാന്‍സലര്‍ക്ക് അധികാരം നല്‍കാമെന്നാണ് ബില്ലില്‍ പറയുന്നത്. ചാന്‍സലറുടെ കാലാവധിയില്‍ മാത്രമേ പ്രോ വൈസ് ചാന്‍സലര്‍ക്ക് അധികാരത്തില്‍ ഇരിക്കാന്‍ കഴിയൂ എന്നാണ് യുജിസി നിയമം. ചാന്‍സലര്‍ ഇല്ലാതായാല്‍ പ്രോവൈസ് ചാന്‍സലറും ഇല്ലാതാകും. യുജിസിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി സംസ്ഥാന നിയമം ഉണ്ടെങ്കില്‍ യുജിസി നിയമമാണ് നടപ്പിലാക്കേണ്ടതെന്നു സുപ്രീം കോടതി ഉത്തരവുണ്ട്. കേന്ദ്ര നിയമത്തിനു വിരുദ്ധമായി സംസ്ഥാന നിയമം നില്‍ക്കില്ല. അതാണ് സുപ്രീം കോടതി വിധിയെ തുടര്‍ന്ന് വിസിമാര്‍ക്ക് പുറത്തു പോകേണ്ടിവന്നത്. പുതുതായി നിയമിക്കപ്പെടുന്ന ചാന്‍സലറുടെ കാര്യാലയം സര്‍വകലാശാല ആസ്ഥാനമായിരിക്കുമെന്നാണ് ബില്ലില്‍ പറയുന്നത്.
Post Your Comments