കണ്ണൂർ: ഇരിട്ടിയിൽ ജനം കടുവ ഭീതിയിലാണ്. കടുവയെ കണ്ട അയ്യൻകുന്ന് പഞ്ചായത്തിൽ ഉച്ചയ്ക്ക് ശേഷം സ്കൂളുകൾക്ക് അവധി നൽകി.
കടുവയെ കണ്ട സ്ഥലങ്ങളിൽ വൈകുന്നേരം നാലിന് ശേഷം റോഡ് അടയ്ക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. രാത്രിയിൽ ആളുകൾ പുറത്തിറങ്ങരുതെന്നും വനംവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
Read Also : മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ ചരസും കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ
മേഖലയിൽ കഴിഞ്ഞ ആറു ദിവസമായി കടുവ പേടിയിലാണ് ജനം. കടുവയെ പിടികൂടാൻ കാമറ സ്ഥാപിക്കാനും ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്താനും തീരുമാനമായിട്ടുണ്ട്.
നിലവിൽ അയ്യൻകുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പിൽ കടുവ എത്തിയതായി വനംവകുപ്പ് സ്ഥിരീകരിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥരും, റബർ പാലെടുക്കാനെത്തിയ ഒരു സ്ത്രീയും പ്രദേശത്ത് കടുവയെ കണ്ടിട്ടുണ്ട്. നിലവിൽ കടുവ ആക്രമണകാരിയല്ല. കാട്ടിലേക്ക് കടുവയെ കയറ്റിവിടാനാണ് ശ്രമമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
Post Your Comments