ശ്രീനഗര്‍: ആദ്യ വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം കഴിക്കാനൊരുങ്ങിയ ഡിവൈഎസ്പിയുടെ പ്രൊമോഷന്‍ തടഞ്ഞു. ജമ്മു കശ്മീര്‍ ഭരണകൂടമാണ് ഡിവൈഎസ്പിയുടെ സ്ഥാനക്കയറ്റം തടഞ്ഞത്. ഡിവൈഎസ്പി ബഷാരത് ഹുസ്സൈന്‍ ദാറിന്റെ പ്രമോഷനാണ് രണ്ട് വര്‍ഷത്തേക്ക് തടഞ്ഞുവെച്ചത്. ആദ്യ വിവാഹ ബന്ധം വേര്‍പെടുത്താതെയാണ് ഇയാള്‍ രണ്ടാം വിവാഹം കഴിക്കാനൊരുങ്ങിയത്.
Read Also: പറമ്പിലെ മാങ്ങ പറിച്ചതിനെ ചൊല്ലി തർക്കം: മൂന്ന് സ്ത്രീകൾ വെട്ടേറ്റ് മെഡിക്കൽ കോളേജിൽ
ആഭ്യന്തര ചീഫ് സെക്രട്ടറി രാജ് കുമാര്‍ ഗോയലിന്റേതാണ് നടപടി. ജമ്മു കശ്മീര്‍ ഡിജിപിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ബഷാരത് ഹുസ്സൈന്റെ പ്രമോഷന്‍ തടഞ്ഞുവയ്ക്കാന്‍ തീരുമാനമായത്. ജമ്മു കശ്മീര്‍ തൊഴിലാളി ചട്ടവും, ജമ്മു കശ്മീര്‍ സിവില്‍ സര്‍വീസ് ചട്ടവും ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രമോഷന് പുറമേ രണ്ട് വര്‍ഷത്തെ ശമ്പള വര്‍ദ്ധനവും തടഞ്ഞുവെച്ചിട്ടുണ്ട്.
ആദ്യ വിവാഹ ബന്ധം വേര്‍പെടുത്താതെ ബഷാരത് രണ്ടാം വിവാഹത്തിനൊരുങ്ങുന്നതായി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സംഗതി സത്യമാണെന്ന് വ്യക്തമാകുകയായിരുന്നു. അതേസമയം തനിക്കെതിരെ ഉയര്‍ന്നത് വെറും ആരോപണം മാത്രമാണെന്ന് ബഷാരത് പ്രതികരിച്ചു. ആദ്യ ഭാരയുമായുള്ള ബന്ധം നിയമ പ്രകാരം വേര്‍പെടുത്തി. ഇതിന് ശേഷമാണ് രണ്ടാം വിവാഹത്തിന് ഒരുങ്ങിയതെന്നും ബഷാരത് പറഞ്ഞു.
Post Your Comments