തണുപ്പുകാലത്ത് ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. ജലദോഷം, ചുമ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ തണുപ്പുകാലത്ത് സാധാരണമാണ്. അതിനാൽ, ഇത്തരത്തിലുള്ള രോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ ശരീരത്തിന് പ്രതിരോധശേഷി ആവശ്യമാണ്. തണുപ്പുകാലത്ത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഡ്രൈ ഫ്രൂട്ട്സുകൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.
മോണോസാച്ചുറേറ്റഡ് ഫാറ്റും ഡയറ്ററി ഫൈബറും ധാരാളം അടങ്ങിയ ഡ്രൈ ഫ്രൂട്ടാണ് ബദാം. ഇവ കഴിക്കുന്നതിലൂടെ അധികം വിശപ്പ് അനുഭവപ്പെടുകയില്ല. കലോറി കുറഞ്ഞ ബദാമിൽ ഉയർന്ന അളവിൽ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. വയറിലെ കൊഴുപ്പ് കുറയ്ക്കാനും ബദാം വളരെ നല്ലതാണ്.
തണുപ്പുകാലത്ത് കഴിക്കാൻ പറ്റുന്ന ഏറ്റവും നല്ല ഡ്രൈ ഫ്രൂട്ടാണ് ഉണക്കമുന്തിരി. ഇത് ശരീരത്തെ അണുബാധയിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കും. ഉണക്കമുന്തിരി കുതിർന്നതിനുശേഷമാണ് കഴിക്കേണ്ടത്. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും, ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഉണക്കമുന്തിരി സഹായകമാണ്.
നാരുകളാൽ സമ്പുഷ്ടമായ പിസ്ത തണുപ്പുകാലത്ത് ശരീരത്തിന് അനുയോജ്യമായ ഡ്രൈ ഫ്രൂട്ടാണ്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ പിസ്തയ്ക്ക് സാധിക്കും. വിറ്റാമിൻ ബി6, സിങ്ക്, കോപ്പർ, അയൺ, സെലെനിയം, ഫൈബർ എന്നിവ ഉയർന്ന അളവിൽ പിസ്തയിൽ അടങ്ങിയിട്ടുണ്ട്.
Post Your Comments