PalakkadNattuvarthaLatest NewsKeralaNews

വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി ലക്ഷങ്ങൾ തട്ടിയെടുത്തു : യുവാവ് അറസ്റ്റിൽ, ഭാര്യ ഒളിവിൽ

ക​ട​മ്പ​ഴി​പ്പു​റം സ്വ​ദേ​ശി സ​രി​ൻ കു​മാ​റാ​ണ് (37) പി​ടി​യി​ലാ​യ​ത്

കോ​ങ്ങാ​ട്: വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി ഭാ​ര്യ​യു​മാ​യി ചേ​ർ​ന്ന് 41 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത യു​വാ​വ് പൊലീസ് പിടിയിൽ. ക​ട​മ്പ​ഴി​പ്പു​റം സ്വ​ദേ​ശി സ​രി​ൻ കു​മാ​റാ​ണ് (37) പി​ടി​യി​ലാ​യ​ത്. കോ​ങ്ങാ​ട് പൊ​ലീ​സാണ് ഇയാളെ പി​ടി​കൂടിയത്.

കേരളത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ അ​ഞ്ച് വി​വാ​ഹ ത​ട്ടി​പ്പു​കേ​സി​ൽ പ്ര​തി​യാ​യ ഭാ​ര്യ ശാ​ലി​നി (36) ഒ​ളി​വി​ലാ​ണ്. പ​ത്ര​ങ്ങ​ളി​ൽ പു​ന​ർ​വി​വാ​ഹ​ത്തി​ന് പ​ര​സ്യം ന​ൽ​കി​യ ആ​ളു​ടെ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട്ട ശാ​ലി​നി ഭ​ർ​ത്താ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വ​തി​യാ​ണെ​ന്നാ​ണ് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. മ​ധ്യ​പ്ര​ദേ​ശി​ൽ അ​ധ്യാ​പി​ക​യാ​ണെ​ന്നും പ​റ​ഞ്ഞു.

Read Also : സംരംഭക വര്‍ഷം പദ്ധതിയില്‍ ചരിത്രം തീര്‍ത്ത് എറണാകുളം; 10,000 സംരംഭങ്ങള്‍ ആരംഭിച്ച ആദ്യ ജില്ലയായി എറണാകുളം മാറി

യുവാവുമായി ഫോ​ണി​ൽ സ​ന്ദേ​ശ​ങ്ങ​ള​യ​ച്ച് യുവതി സൗ​ഹൃ​ദം സ്ഥാപിച്ചു. വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ആ​ദ്യ​ഭ​ർ​ത്താ​വി​ന്റെ ചി​കി​ത്സ​ക്ക് പ​ല​രി​ൽ ​നി​ന്ന് ക​ടം വാ​ങ്ങി​യാ​ണ് ആ​ശു​പ​ത്രി ചെ​ല​വ് ന​ട​ത്തി​യ​തെ​ന്ന് പ​റ​ഞ്ഞാ​ണ് ദ​മ്പ​തി​ക​ൾ പ​ല​ത​വ​ണ​യാ​യി 41 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. ശാ​ലി​നി​ക്കാ​യി പൊലീസ് അ​ന്വേ​ഷ​ണം ശക്ത​മാ​ക്കി. സ​രി​ൻ കു​മാ​റി​നെ പാ​ല​ക്കാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button