ഇന്ത്യൻ വാഹന വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച വാഹനങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടു. ഇത്തവണ റെക്കോർഡ് നേട്ടമാണ് പ്രമുഖ നിർമ്മാതാക്കളായ മാരുതി സുസുക്കി കൈവരിച്ചത്. ഈ വർഷം മുഖം മിനുക്കി എത്തിയ മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയാണ് വിൽപ്പനയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. തൊട്ടുപിന്നാലെ ടാറ്റാ മോട്ടോഴ്സിന്റെ കോംപാക്ട് എസ്യുവി നെക്സോണാണ് രണ്ടാം സ്ഥാനം നേടിയത്.
മാരുതിയുടെ ചെറുകാറായ ഓൾട്ടോ മൂന്നാം സ്ഥാനത്തും, മാരുതി സ്വിഫ്റ്റ് നാലാം സ്ഥാനത്തുമാണ്. അഞ്ചാം സ്ഥാനം കരസ്ഥമാക്കിയത് മാരുതിയുടെ ടോൾബോയ് വാഗൺ ആറാണ്. ഏറ്റവുമധികം വിൽക്കുന്ന വാഹനങ്ങളുടെ ആദ്യ പത്തിൽ 7 മാരുതി സുസുക്കി വാഹനങ്ങളും രണ്ട് ടാറ്റയും ഒരു ഹ്യുണ്ടായ് കാറുമാണ് നേടിയത്. ഇവയിൽ അഞ്ച് ഹാച്ച്ബാക്കുകളും 4 എസ്യുവികളും ഒരു സെഡാനും ഒരു എംപിവിയുമാണ് ഉൾപ്പെട്ടിരിക്കുന്നത്.
Also Read: എല്ലുകളെ ബലപ്പെടുത്താൻ റാഗി
Post Your Comments