Latest NewsNewsIndiaCrime

സ്ത്രീകൾ ഉൾപ്പെടെയുള്ള ആറംഗ സംഘം യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി: ദൃശ്യങ്ങൾ പുറത്ത്

ബംഗളൂരു: സ്ത്രീകൾ ഉൾപ്പെടെയുള്ള ആറംഗ സംഘം യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ബംഗളൂരുവിൽ ഡിസംബർ നാലിന് രാത്രി നടന്ന സംഭവത്തിൽ 30 വയസുകാരനായ ബാലപ്പ എന്നയാളാണ് കൊല്ലപ്പെട്ടത്. മൂന്ന് പുരുഷൻമാരും മൂന്ന് സ്ത്രീകളും അടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ബംഗളൂരു നഗരത്തിലെ കെപി അഗ്രഹാര പ്രദേശത്ത് ഇരിക്കുകയായിരുന്ന യുവാവിനെ ഒരു സംഘം വളയുന്നതും വലിച്ചിഴച്ച് നിലത്തിടുന്നതുമാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ ഉള്ളത്. ഇതിനിടെ സംഘത്തിൽപ്പെട്ട ഒരു സ്ത്രീ കല്ലെടുത്ത് യുവാവിന്റെ തലക്കടിക്കുകയായിരുന്നു. തുടർന്ന് സംഘാംഗങ്ങൾ മാറി മാറി യുവാവിനെ കല്ലുകൊണ്ട് ഇടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

കേരളത്തിന്റെ ഭാവിയെ കരുതി സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്‍തിരിയാന്‍ കഴിയില്ല: മന്ത്രി കെ.എന്‍ ബാലഗോപാല്‍

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ പ്രതികളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്നും പ്രതികളെ പിടികൂടുന്നതിനായി മൂന്ന് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചതായും ബംഗളൂരു പോലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button