Latest NewsNewsBusiness

ഇന്ത്യൻ രൂപയിൽ ക്രൂഡോയിൽ വിനിമയം നടത്തി ഇന്ത്യയും യുഎഇയും, ഡോളറിന് ഉടൻ ഗുഡ്ബൈ പറഞ്ഞേക്കും

കൂടുതൽ ഗൾഫ് രാജ്യങ്ങളുമായി സമാന വ്യാപാര കരാറുകളിൽ ഏർപ്പെടാനുള്ള ശ്രമങ്ങൾ ഇന്ത്യ നടത്തുന്നുണ്ട്

ന്യൂഡൽഹി: ഇന്ത്യൻ രൂപ നൽകി യുഎഇയിൽ നിന്ന് ക്രൂഡോയിൽ ഇറക്കുമതി ചെയ്ത് ഇന്ത്യ. ഇതാദ്യമായാണ് ക്രൂഡോയിൽ ഇറക്കുമതിയുമായി ബന്ധപ്പെട്ട വിനിമയം രൂപയിൽ നടത്തുന്നത്. രൂപയെ അന്തർദേശീയ വൽക്കരിക്കുന്നതിന്റെയും, രൂപയുടെ മൂല്യം ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് പുതിയ നടപടി. ഇതിനോടൊപ്പം ഡോളറിന്റെ അപ്രമാദിത്തം തടയാനും ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് അബുദാബി നാഷണൽ ഓയിൽ കമ്പനിയിൽ നിന്ന് ഇന്ത്യൻ രൂപയിൽ 10 ലക്ഷം ബാരൽ ക്രൂഡോയിൽ വാങ്ങാൻ പണം നൽകുന്നത്. രാജ്യത്തിന്റെ എണ്ണ ആവശ്യകതയുടെ 85 ശതമാനത്തിലധികം ഇറക്കുമതിയെ ആശ്രയിക്കുന്നതിനാൽ ക്രൂഡോയിലിന് രൂപയിൽ വ്യാപാരം സാധ്യമാക്കുന്നത് ഇന്ത്യയ്ക്ക് വളരെ പ്രധാനമാണ്.

ഇറക്കുമതി ചെയ്യുന്ന എണ്ണയ്ക്ക് രൂപയിൽ പണം അടയ്ക്കാനും, കയറ്റുമതിക്കാർക്ക് പ്രാദേശിക കറൻസിയിൽ പേയ്മെന്റുകൾ സ്വീകരിക്കാനും 2022 ജൂലൈ 11-ന് റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നു. പിന്നാലെ 2023 ജൂലൈയിലാണ് ഇതുമായി ബന്ധപ്പെട്ട കരാറിൽ ഇന്ത്യയും യുഎഇയും ഒപ്പുവച്ചത്. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവായ ഇന്ത്യ, രൂപയുടെ മൂല്യം ശക്തിപ്പെടുത്തുന്നതിനായി സൗദി അറേബ്യയുമായും സമാന കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. ഉഭയകക്ഷി വ്യാപാരം രൂപയിലും റിയാലിലും നടത്താൻ സാധ്യമാക്കുന്ന കരാറിലാണ് ഇരുരാജ്യങ്ങളും ഏർപ്പെട്ടത്. കൂടുതൽ ഗൾഫ് രാജ്യങ്ങളുമായി സമാന വ്യാപാര കരാറുകളിൽ ഏർപ്പെടാനുള്ള ശ്രമങ്ങൾ ഇന്ത്യ നടത്തുന്നുണ്ട്. കൂടുതൽ രാജ്യങ്ങളിൽ രൂപയിലുള്ള വ്യാപാരം സ്വീകാര്യമാകുന്നതോടെ ഇന്ത്യൻ രൂപയ്ക്ക് അന്താരാഷ്ട്ര കറൻസികൾക്കിടയിൽ പ്രത്യേക പ്രാമുഖ്യം ലഭിക്കുന്നതാണ്.

Also Read: ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: കുറ്റപത്രം ഇന്ന് സമർപ്പിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button