Latest NewsIndiaNews

ഇന്ത്യന്‍ ജുഡീഷ്യറി ഉടന്‍ തന്നെ പേപ്പര്‍ രഹിതമാകും: കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജ്ജു

ഡൽഹി:ഇന്ത്യന്‍ ജുഡീഷ്യറി ഉടന്‍ തന്നെ പേപ്പര്‍ രഹിതമാകുമെന്ന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജ്ജു. ഇതിനായി നിയമ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. കോടതികളുടെ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി പ്രാപ്തമാക്കുന്നതിലൂടെ രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ പരിവര്‍ത്തനം ചെയ്യുക എന്നതാണ് ഇ-കോടതി പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും കിരണ്‍ റിജ്ജു കൂട്ടിച്ചേർത്തു.

ഇ-കോടതി പദ്ധതിക്ക് എങ്ങനെ രൂപം നല്‍കാമെന്ന് ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച വിശദമായ യോഗം ചേര്‍ന്നതായി നിയമമന്ത്രി വ്യക്തമാക്കി. ഉടന്‍ തന്നെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെയും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിലെ ഒരു സംഘത്തെയും കാണുമെന്നും റിജ്ജു പറഞ്ഞു. ഇ-കമ്മറ്റിയുടെ ചെയര്‍പേഴ്‌സണായി മാറുന്നതിന് മുമ്പ് കാര്യങ്ങള്‍ വ്യക്തമാക്കണമെന്ന് സിജെഐയോട് അഭ്യര്‍ത്ഥിച്ചതായും അദ്ദേഹം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button