Latest NewsNewsIndia

പട്ടിണി അകറ്റാൻ ഇഷ്ടിക കളത്തിൽ ജോലിക്കിറങ്ങി; ഇന്ത്യൻ ഫുട്‌ബോൾ താരത്തിന് സഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പട്ടിണി അകറ്റാൻ വേണ്ടി ഇഷ്ടിക കളത്തിൽ കൂലിവേലക്കിറങ്ങിയ ഇന്ത്യൻ വനിതാ ഫുട്‌ബോൾ താരത്തിന് സഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. സംഗീത സോറൻ എന്ന ഫുട്‌ബോൾ താരത്തിനാണ് കേന്ദ്രം സഹായം പ്രഖ്യാപിച്ചത്. കേന്ദ്ര കായിക മന്ത്രി കിരൺ റിജ്ജുവാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ കായിക താരങ്ങൾക്ക് മാന്യമായ ജീവിത സാഹചര്യം സൃഷ്ടിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് കിരൺ റിജ്ജു വ്യക്തമാക്കി.

Read Also: മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥിനെതിരെ കേസ്

കഴിഞ്ഞ വർഷം ഇന്ത്യൻ ടീമിൽ ഇടം നേടിയ കായിക താരമാണ് സംഗീത സോറൻ. ജാർഖണ്ഡ് സ്വദേശിയായ സംഗീത ഭൂട്ടാനിലും തായ്‌ലാന്റിലും നടന്ന അണ്ടർ-18, അണ്ടർ-19 ടൂർണമെന്റുകളിൽ പങ്കെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇന്ത്യൻ ടീമിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നാണ് സംഗീതയുടെ ജീവിതം പ്രതിസന്ധിയിലായത്. അച്ഛന് ജോലിയ്ക്ക് പോകാൻ കഴിയാതായതോടെ കുടുംബം പുലർത്താനായി അമ്മയോടൊപ്പം സംഗീതയ്ക്കും ഇഷ്ടിക കളത്തിലേക്ക് ജോലിക്കിറങ്ങേണ്ടി വന്നു. ഈ ജോലിക്കിടെയും സംഗീത പരിശീലനത്തിന് സമയം കണ്ടെത്താറുണ്ട്.

Read Also: ട്രിപ്പിൾ ലോക്ക് ഡൗണിനിടെ മലപ്പുറത്ത് വൻ ലഹരിവേട്ട; ഒരു കോടി രൂപയുടെ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു

സംഗീതയുടെ കഷ്ടപ്പാടിനെ കുറിച്ച് അറിഞ്ഞതോടെയാണ് കേന്ദ്ര കായിക മന്ത്രി സഹായം പ്രഖ്യാപിച്ചത്. സംഗീതയുടെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും അറിയിച്ചിട്ടുണ്ട്. സംസ്ഥാന സ്പോർട്സ് പേഴ്സൺസ് ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ നൽകുമെന്ന് ഹേമന്ത് സോറൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button