KeralaLatest News

ഗ്രീഷ്മ മതം മാറി റിൻഷയായി റാഷിദിന്റെ ഭാര്യയായി: ഒടുവിൽ തൂക്കു കയറിൽ അന്ത്യം, കൊലപാതകമെന്ന് വീട്ടുകാർ

പെരുമ്പിലാവ്: പെരുമ്പിലാവിലെ വാടകവീട്ടില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. ചിറമനേങ്ങാട് നെല്ലിയപറമ്പില്‍ റാഷിദിന്റെ ഭാര്യ റിന്‍ഷയെയാണ് (ഗ്രീഷ്മ-25) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആറുവര്‍ഷംമുമ്പാണ് ചിറമനേങ്ങാട് കുറഞ്ചിയില്‍ ഞാലില്‍ ചന്ദ്രന്റെ മകള്‍ ഗ്രീഷ്മയും റാഷിദും തമ്മിലുള്ള വിവാഹം നടന്നത്.

വിവാഹത്തിന് ഗ്രീഷ്മയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. എന്നാൽ ഗ്രീഷ്മ എതിർപ്പ് വകവെക്കാതെയാണ് ഇയാൾക്കൊപ്പം പോയത്. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും റാഷിദ് മകളെ മര്‍ദ്ദിക്കാറുണ്ടെന്നും ഗ്രീഷ്മയുടെ രക്ഷിതാക്കള്‍ പോലീസിനോട് പറഞ്ഞു.കോഴിക്കടയിലെ ജീവനക്കാരനായ റാഷിദ് വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ തുറക്കുകയായിരുന്നു എന്നാണ് മൊഴി.

അപ്പോഴാണ് സംഭവം അറിയുന്നത്. ഇവര്‍ക്ക് രണ്ടുവയസ്സുള്ള മകനുണ്ട്. തഹസില്‍ദാര്‍ എം.കെ. അജികുമാര്‍, എസ്.എച്ച്.ഒ. യു.കെ. ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രാഥമികപരിശോധന പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button