പ്രാഥമിക ഓഹരി വിൽപ്പനയിലേക്കുളള അന്തിമ തയ്യാറെടുപ്പുകൾ നടത്തി പ്രമുഖ ഡ്രോൺ സ്റ്റാർട്ടപ്പ് കമ്പനിയായ ദ്രോണാചാര്യ. റിപ്പോർട്ടുകൾ പ്രകാരം, ഡിസംബർ 13 മുതലാണ് പ്രാഥമിക ഓഹരി വിൽപ്പന ആരംഭിക്കുക. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഐപിഒ ഡിസംബർ 15ന് അവസാനിക്കും. 52 രൂപ മുതൽ 54 രൂപ വരെയാണ് ഐപിഒയുടെ പ്രൈസ് ബ്രാൻഡായി നിശ്ചയിച്ചിരിക്കുന്നത്.
2,000 ഓഹരികളാണ് ഐപിഒയുടെ ഒരു ലോട്ടിൽ ഉണ്ടാവുക. റീട്ടെയിൽ നിക്ഷേപകർക്ക് പരമാവധി 1.08 ലക്ഷം രൂപ വരെയാണ് ഐപിഒയിൽ നിക്ഷേപിക്കാൻ സാധിക്കുക. ബിഎസ്ഇ, എസ്എംഇ എന്നിങ്ങനെ രണ്ട് എക്സ്ചേഞ്ചിലാണ് ഓഹരികൾ ലിസ്റ്റ് ചെയ്യുകയെന്ന് ദ്രോണാചാര്യ അറിയിച്ചിട്ടുണ്ട്. സമാഹരിക്കുന്ന തുക ഡ്രോണുകളും നിർമ്മാണ സാമഗ്രികളും വാങ്ങാനാണ് വിനിയോഗിക്കുക.
Also Read: കേരളത്തില്‍ മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധി
പൂണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദ്രോണാചാര്യ ഡ്രോൺ നിർമ്മാണം, ഏരിയൽ സിനിമാറ്റോഗ്രഫി, ഡ്രോൺ ഡാറ്റ പ്രോസസിംഗ് തുടങ്ങി ഏഴോളം മേഖലകളിൽ പരിശീലനം നൽകുന്ന സ്ഥാപനം കൂടിയാണ്. 2022 മാർച്ച് മുതൽ 180 പേർക്കാണ് ദ്രോണാചാര്യ ഡ്രോൺ പൈലറ്റ് പരിശീലനം നൽകിയത്.
Post Your Comments