ThiruvananthapuramLatest NewsKeralaNattuvarthaNews

നര്‍ത്തകി മല്ലികാ സാരാഭായിയെ കേരള കലാമണ്ഡലം ചാന്‍സലറായി നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കേരള കലാമണ്ഡലം ചാന്‍സലറായി പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായിയെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. കലയേയും സാഹിത്യത്തേയും സാമൂഹ്യ പരിവർത്തനത്തിന് ഉപയോഗപ്പെടുത്തിയ പ്രതിഭയാണ് മല്ലികാ സാരാഭായിയെന്ന് സാംസ്കാരിക മന്ത്രി വിഎൻ വാസവൻ പറഞ്ഞു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേരള കലാമണ്ഡലത്തിന്റെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.

സാംസ്‌കാരിക വകുപ്പിന് കീഴിലാണ് സംസ്ഥാനത്തെ കല്‍പ്പിത സര്‍വ്വകലാശാലയായ കലാമണ്ഡലം പ്രവര്‍ത്തിക്കുന്നത്. പുതിയ ചാന്‍സലര്‍ ചുമതലയേറ്റെടുക്കും വരെ പ്രോ ചാന്‍സലറായ സാംസ്‌കാരിക വകുപ്പ് മന്ത്രി വിഎന്‍ വാസവനായിരുന്നു ചാന്‍സലറുടെ ചുമതല. 75 വയസാണ് ചാന്‍സലറാകാനുള്ള പരമാവധി പ്രായമായി സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. 2006 മുതല്‍ സംസ്ഥാന ഗവര്‍ണറാണ് കലാമണ്ഡലത്തിന്റെ ചാന്‍സലര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button