തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ധനമന്ത്രി തോമസ് ഐസക്ക്. പ്രതിപക്ഷ സർക്കാരുകളെ തകർക്കുന്നതിനുള്ള ഒരു ആയുധമായിട്ടാണ് ഗവർണർമാരെ കേന്ദ്ര സർക്കാർ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലെങ്കിലും ഇത്തരം അനുഭവം സമാനമാണ്. ഇന്ത്യയിലെ വൈവിധ്യങ്ങളെ തുടച്ചുനീക്കി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഏകീകൃത ഹിന്ദുരാഷ്ട്രത്തിലേക്കുള്ള പ്രയാണത്തിൽ പ്രതിപക്ഷ സർക്കാരുകൾ ബിജെപിക്കൊരു പ്രതിബന്ധമാണ്. അതിനാൽ തന്നെ ഇന്ത്യയിലെ ഫെഡറൽ സംവിധാനത്തെ തന്നെ തകർക്കുന്നതിനുള്ള കരുക്കൾ അവർ നീക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ഗവർണർമാരെ ഉപയോഗപ്പെടുത്തി സമാന്തര ഭരണത്തിനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇത് അതീവഗൗരവമായ ഒരു സ്ഥിതിവിശേഷം രാജ്യത്ത് സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനെതിരെ സംസ്ഥാനങ്ങളുടെ ശക്തമായ പ്രതിരോധനിര മാത്രമല്ല ഇന്ത്യയിലെ പ്രതിപക്ഷ പാർടികളുടെ യോജിച്ച ഐക്യനിരയും ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments