Latest NewsKeralaNews

കൊറോണ കാലത്ത് കറിവെക്കുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം, യുവതിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തി: ഭര്‍ത്താവ് അറസ്റ്റില്‍

ഫര്‍സാന മുറിക്കുള്ളില്‍ തൂങ്ങിമരിച്ചതായും താന്‍ അഴിച്ചെടുത്ത് കിടക്കയില്‍ കിടത്തിയെന്നുമാണ് അബ്ദുള്‍ സമദ് അയല്‍വാസികളോട് പറഞ്ഞിരുന്നത്

ഗൂഡല്ലൂര്‍: കൊറോണ കാലത്ത് കറിവെക്കുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവതി മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. രണ്ടര വര്‍ഷത്തിന് ശേഷമാണ് മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചത്.

Read Also:‘ബിജെപിക്കാർ ആക്രമിച്ചു, ജീവൻ രക്ഷിക്കാൻ വേണ്ടി കാട്ടിലൂടെ ഓടി’ ​ഗുജറാത്തിൽ കാണാതായ കോൺ​ഗ്രസ് എംഎൽഎയുടെ വാദം

2020 ജൂണ്‍ എട്ടിനാണ് മേപ്പാടി റിപ്പണിലെ പോത്ഗാര്‍ഡനില്‍ അബ്ദുള്ളയുടെയും ഖമറുനിസയുടെയും മകള്‍ ഫര്‍സാനയെ (21) ഗൂഡല്ലൂര്‍ രണ്ടാംമൈലിലെ വാടകവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മകളുടെ മരണത്തില്‍ അസ്വഭാവികയുണ്ടെന്ന് ആരോപിച്ച് പിതാവ് പരാതി നല്‍കുകയായിരുന്നു.

സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മരണം നടന്ന് രണ്ടര വര്‍ഷത്തിന് ശേഷമാണ് അറസ്റ്റ്. മേപ്പാടി ചൂരല്‍മലയില്‍ പൂക്കാട്ടില്‍ ഹൗസില്‍ അബ്ദുള്‍ സമദിനെയാണ് മകളുടെ മരണം കൊലപാതകമാണെന്ന പിതാവിന്റെ പരാതിയില്‍ അറസ്റ്റ് ചെയ്തത്.

2017 ഓഗസ്റ്റ് 15 ന് വിവാഹിതരായ ദമ്പതികള്‍ തമ്മില്‍ കൊറോണ കാലത്ത് കറി പാചകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായി. ഇതേ തുടര്‍ന്ന് മുറിയില്‍ കയറി വാതിലടച്ച ഫര്‍സാന തൂങ്ങിമരിച്ചതായും പിന്നീട് ഇവരുടെ രണ്ടുവയസ്സുള്ള കുഞ്ഞ് വാതിലിന് തട്ടിയപ്പോള്‍ താന്‍ വാതില്‍ ചവിട്ടിത്തുറക്കുകയുമാണുണ്ടായതെന്നും സമദ് പറഞ്ഞിരുന്നു. ഫര്‍സാന മുറിക്കുള്ളില്‍ തൂങ്ങിമരിച്ചതായും താന്‍ അഴിച്ചെടുത്ത് കിടക്കയില്‍ കിടത്തിയെന്നുമാണ് അബ്ദുള്‍ സമദ് അയല്‍വാസികളോട് പറഞ്ഞിരുന്നത്.

എന്നാല്‍ താനുമായി ഫോണില്‍ ഏപ്പോഴും ബന്ധപ്പെട്ടിരുന്ന മകളുടെ മരണവിവരം രാത്രി വൈകിയാണ് അറിഞ്ഞതെന്നും പിറ്റേദിവസം വൈകുന്നേരം വരെ മകളുടെ മൃതദേഹം കാണിക്കാന്‍ പോലീസുള്‍പ്പെടെ തയ്യാറായില്ലെന്നും മകളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പോലീസ് നിര്‍ബന്ധിച്ച് ഒപ്പുവെപ്പിച്ചതായും ഫര്‍സാനയുടെ പിതാവ് ആരോപിച്ചു.

2019 ല്‍ മകള്‍ ഗര്‍ഭിണിയായിരുന്ന സമയത്ത് അബ്ദുള്‍ സമദ് ആവശ്യപ്പെട്ട പ്രകാരം സ്ത്രീധനമായി ഗൂഡല്ലൂര്‍ ടൗണിലെ റീഗല്‍ കോംപ്ലക്‌സില്‍ ഐട്യൂണ്‍ എന്നപേരില്‍ മൊബൈല്‍കട തുടങ്ങിക്കൊടുത്തതായും പ്രസവാനന്തരം ഒന്നാംമൈലിലും പിന്നീട് കുറച്ചുകാലത്തിനുശേഷം രണ്ടാംമൈലിലും താമസിക്കാന്‍ താന്‍ തന്നെ വാടകവീട് തരപ്പെടുത്തിനല്‍കിയതായും ഫര്‍സാനയുടെ പിതാവ് മൊഴി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button