
രാമക്കൽമേട്: അനുമതിയില്ലാതെ വിനോദയാത്രയ്ക്ക് സ്കൂൾ കുട്ടികളുമായി എത്തിയ ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി. നിലമ്പൂരിൽ നിന്ന് കൊടൈക്കനാലിലേക്ക് പോവുകയായിരുന്ന ബസ്സാണ് പിടിച്ചത്.
Read Also : എയർ ഇന്ത്യ: ടെക്നോളജി ഡെവലപ്മെന്റ് സെന്ററുകൾ ഈ നഗരങ്ങളിൽ സ്ഥാപിക്കും, കൂടുതൽ വിവരങ്ങൾ അറിയാം
ഇടുക്കി രാമക്കൽമേടിൽ ആണ് സംഭവം. സ്കൂൾ കുട്ടികളുമായി ബസിൽ യാത്ര ചെയ്യുന്നതിന് മോട്ടോർ വാഹന വകുപ്പിൽ നിന്ന് മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെന്ന് ആർടിഒ വ്യക്തമാക്കി.
സ്കൂൾ പ്രിൻസിപ്പലിൽ നിന്ന് വിശദീകരണം ലഭിച്ച ശേഷം തൃപ്തികരമെങ്കിൽ യാത്ര തുടരാൻ അനുവദിക്കുമെന്ന് ആർടിഒ അറിയിച്ചു.
Post Your Comments