രാജ്യത്ത് യുപിഐ മുഖാന്തരമുള്ള ഇടപാട് മൂല്യത്തിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം, നവംബറിൽ 11.90 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് നടന്നത്. ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോൾ 1.7 ശതമാനത്തിന്റെ ഇടിവ് ഉണ്ടായിട്ടുണ്ട്. ഒക്ടോബറിലെ ഇടപാട് മൂല്യം 12.11 ലക്ഷം കോടി രൂപയായിരുന്നു.
2021 നവംബറുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 55 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി വൻ കുതിച്ചുചാട്ടമാണ് യുപിഐ പേയ്മെന്റ് ഇടപാട് രംഗത്ത് ഉണ്ടായിട്ടുള്ളത്. അതേസമയം, ദീപാവലി, ദസറ തുടങ്ങിയ ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഒക്ടോബറിലെ ഇടപാടുകളും മൂല്യവും ഉയർന്നത്. സെപ്തംബർ മാസത്തിലെ ഇടപാടുകൾ 678 കോടിയും മൂല്യം 11.16 ലക്ഷം കോടി രൂപയുമായിരുന്നു.
Also Read: ഷുഗറും പ്രഷറും ഇനി ഭയക്കേണ്ട, ഈ പ്രഭാത ഭക്ഷണം ഗുണം ചെയ്യും
Post Your Comments