പ്രമേഹ രോഗികൾക്ക് എന്ത് കഴിക്കാനും ഭയമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമോ എന്നാണ് ഇവരുടെ ഭയം. എന്നാൽ രക്ത സമ്മർദ്ദം ഉള്ളവരും പരമഹം ഉള്ളവരും ഇനി മുതൽ പല രീതിയിൽ ഉള്ള ഭക്ഷണങ്ങൾ കഴിക്കാം. അതിൽ ഒന്നാണ് റവ. വ്യത്യസ്ത രുചിയിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് റവ ദോശ. ഇത് വളരെ എളുപ്പം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ
റവ – 1 കപ്പ്
ആട്ട – 1/4 കപ്പ്
സവാള – 1 ഇടത്തരം
പച്ചമുളക് – 2 എണ്ണം
ഇഞ്ചി – ചെറിയ കഷ്ണം
വറ്റൽ മുളക് – 2 എണ്ണം
തൈര് – 1/2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – 1 കപ്പ്
മഞ്ഞൾപ്പൊടി – 1 നുള്ള്
സോഡാപ്പൊടി – 1/4 ടീസ്പൂൺ
മല്ലിയില – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിൽ റവ, ആട്ട, സവാള, പച്ചമുളക്, ഇഞ്ചി, തൈര്, ഉപ്പ് എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് അരച്ചെടുക്കണം, അരച്ചെടുത്ത മാവിൽ സോഡാപ്പൊടിയും മല്ലിയിലയും ചേർത്ത് ഇളക്കി ഒരു പാൻ ചൂടാക്കി ഓരോ തവി മാവ് ഒഴിച്ച് ദോശ ചുട്ടെടുക്കാം. റവ ദോശ തയാർ.
Post Your Comments