മോഹഗല്ല ടെക്കിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഫാൻസി ഗെയിമിംഗ് പ്ലാറ്റ്ഫോമായ ജീത്11 (Jeet11) പ്രവർത്തനം അവസാനിപ്പിച്ചു. ചിലവ് ചുരുക്കൽ നടപടിയുടെ ഭാഗമായാണ് കമ്പനിയുടെ പുതിയ നീക്കം. അതേസമയം, കമ്പനിയിലെ ഏതാനും പേരെ ഒഴികെ മറ്റെല്ലാ ജീവനക്കാരെയും ഇതിനോടകം പിരിച്ചുവിട്ടിട്ടുണ്ട്. ഗൂഗിളിന്റെ പിന്തുണയിൽ പ്രവർത്തിക്കുന്ന യൂണികോൺ കമ്പനിയായ ഷെയർചാറ്റിന്റെ മാതൃസ്ഥാപനമാണ് മോഹഗല്ല ടെക്.
കമ്പനിയിൽ നിന്നും പിരിച്ചുവിടാത്ത ജീവനക്കാരെ മറ്റ് സ്ഥാപനങ്ങളിലേക്ക് നിയമിക്കുമെന്ന് ഷെയർചാറ്റ് അറിയിച്ചിട്ടുണ്ട്. അതേസമയം, കമ്പനിയിലേക്കുള്ള പുതിയ നിയമനങ്ങൾ തുടരുന്നുണ്ട്. മോജ്, മോജ് ലൈറ്റ് പ്ലസ് തുടങ്ങിയ ആപ്ലിക്കേഷനുകൾ ഷെയർചാറ്റിന് കീഴിൽ പ്രവർത്തിക്കുന്ന ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമുകളാണ്.
Also Read: നമുക്ക് ബംഗാളുകാരൻ എങ്ങനെയാണോ അതുപോലെയാണ് അറബിക്ക് നമ്മളും: സന്തോഷ് ജോർജ് കുളങ്ങര
2020 ഫെബ്രുവരിയിലാണ് ജീത്11 പ്രവർത്തനമാരംഭിച്ചത്. ഡ്രീം11 മാതൃകയിൽ ക്രിക്കറ്റ്, ഫുട്ബോൾ ബെറ്റിംഗുകൾക്കായാണ് ജീത്11 രൂപകൽപ്പന ചെയ്തത്. നിലവിൽ, 4.9 ബില്യൺ ഡോളറിന്റെ വിപണി മൂല്യമാണ് ഷെയർചാറ്റിന് ഉള്ളത്.
Post Your Comments