ഇന്ത്യയിലെ ജനപ്രിയ സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് റിയൽമി. ഒട്ടനവധി ഫീച്ചറുകൾ ഉള്ള നിരവധി ഹാൻഡ്സെറ്റുകൾ റിയൽമി വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണ വിപണി കീഴടക്കാൻ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ റിയൽമി 10 പ്രോ ആണ് അവതരിപ്പിക്കുന്നത്. ഡിസംബർ 8 മുതലാണ് ഈ സ്മാർട്ട്ഫോണുകളുടെ വിൽപ്പന ആരംഭിക്കുക. മറ്റ് സവിശേഷതകൾ അറിയാം.
6.72 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1080×2400 പിക്സൽ റെസല്യൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്. ക്വാൽകം എസ്എം 6375 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 ആണ്.
8.1 എംഎം കനവും, 190 ഗ്രാം ഭാരവുളള നീക്കം ചെയ്യാൻ കഴിയാത്ത ബാറ്ററിയുമാണ് നൽകിയിരിക്കുന്നത്. 8 ജിബി റാം 256 ജിബി ഇന്റേണൽ സ്റ്റോറേജ്, 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റിലാണ് വാങ്ങാൻ സാധിക്കുക. റിയൽമി 10 പ്രോ പ്ലസ് സ്മാർട്ട്ഫോണുകളുടെ വിപണി വില 25,000 മുകളിലാകാനാണ് സാധ്യത.
Post Your Comments