ഡല്‍ഹി: രാജ്യമെങ്ങും ജനകീയ യാത്രകള്‍ സംഘടിപ്പിച്ച് ദേശീയ കോണ്‍ഗ്രസ് നേതൃത്വം. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ മറ്റൊരു യാത്ര കൂടി ആസൂത്രണം ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ മഹിളാ മാര്‍ച്ച് ആരംഭിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. 2023 ജനുവരി 26 മുതല്‍ 2023 മാര്‍ച്ച് 26 വരെ രാജ്യത്തെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലൂടെയും കടന്നു പോകുന്ന മഹിളാ മാര്‍ച്ചാണ് പ്രിയങ്ക നയിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സമാപന ദിവസം തന്നെയാണ് പ്രിയങ്ക ഗാന്ധിയുടെ യാത്ര ആരംഭിക്കുന്നതും.
Read Also: പ്രണയ വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുൻപ് യുവാവിന്റെ ആഭരണങ്ങളുമായി കടന്നു: യുവതി പിടിയിൽ
കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച ഭാരത് ജോഡോ യാത്രയ്ക്ക് കേരളത്തില്‍ നിന്നു മാത്രമാണ് വന്‍ ജനപങ്കാളിത്തം ലഭിച്ചത്. കര്‍ണാടകയിലേയ്ക്ക് യാത്ര കടന്നതോടെ ജനങ്ങളുടെ മാത്രമല്ല, പ്രവര്‍ത്തകരുടെ പങ്കാളിത്തവും വലിയ തോതില്‍ ഇടിഞ്ഞു. നിറം മങ്ങിയ നിലയിലാണ് ഭാരത് ജോഡോ യാത്ര ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേയ്ക്ക് കടന്നത്.
Post Your Comments