അന്തരിച്ച നടൻ കൊച്ചുപ്രേമനൊപ്പമുള്ള നിമിഷങ്ങൾ പങ്കുവെച്ച് ഗായിക അഭയ ഹിരണ്മയി. കുട്ടിക്കാലത്തെ ‘ഗിഫ്റ്റ് ബോക്സ്’ എന്നായിരുന്നു അഭയ കൊച്ചുപ്രേമനെ വിശേഷിപ്പിച്ചിരുന്നത്. കൊച്ചുപ്രേമന്റെ പ്രിയപ്പെട്ട സഹോദരിയുടെ രണ്ടുപെൺമക്കളിൽ മൂത്തവളാണ് അഭയ ഹിരണ്മയി. സോഷ്യൽ മീഡിയയിലൂടെയാണ് അഭയ ഓർമ്മകൾ ആരാധകരുമായി പങ്കുവെച്ചത്.
അടുത്തിടെ ഫിലിം ക്രിട്ടിക്സ് ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം ലഭിച്ച വേളയിൽ മാമൻ തങ്ങളുടെ കുടുംബത്തിന്റെ അഭിമാനം എന്നാണ് അഭയ വിശേഷിപ്പിച്ചത്. അഭയയെ സന്ദർശിക്കാൻ അദ്ദേഹം വീട്ടിലെത്തിയ വേളയിലാണ് അഭയ കൊച്ചുപ്രേമനൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
Read Also:- കോട്ടയത്ത് ലോകകപ്പ് ഫുഡ്ബോൾ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ യുവാവ് മരിച്ചു
‘ഞാൻ ഋതുമതി ആയപ്പോ ആദ്യമായിട്ട് സ്വർണ്ണക്കമ്മൽ കൊണ്ട് തന്നു. പിന്നെ 10-ാം ക്ലാസ് ജയിച്ചപ്പോ വീണ്ടും കമ്മൽ. കോളേജ് കേറിയപ്പോ ആദ്യമായിട്ട് മാമ്മൻ തന്ന മൊബൈൽ ഫോൺ. പിന്നെ വിദേശത്തു ഷൂട്ടിനും ഷോയ്ക്ക് ഒക്കെ പോയിട്ട് വരുമ്പോ ഏറ്റവും ഇഷ്ടപെട്ട സഹോദരിയുടെ മക്കളായതു കൊണ്ടാണോ എന്നറിയില്ല നിറച്ചും ചോക്ലേറ്റ്, ഡ്രെസ്സും വാച്ചും ഒക്കെ കൊണ്ട് തരും. ഞങ്ങൾ പെൺകുട്ടികൾ ചോദിക്കുമ്പോ ചോദിക്കുമ്പോ കാശും. ഞങ്ങടെ ‘ഗിഫ്റ് ബോക്സ്’ ആണ് മാമ്മൻ’ അഭയ കുറിച്ചു.
Post Your Comments