Latest NewsIndiaNews

ട്രെയിൻ യാത്രയ്ക്കിടെ ശരീരത്ത് കടന്നുപിടിച്ചു, അപമര്യാദയായി പെരുമാറി: ഹനാൻ

സൂററ്റ്: ജലന്തറിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിലുണ്ടായ ദുരനുഭവം പങ്കുവച്ച് ഹനാൻ. ട്രെയിൻ യാത്രക്കിടയിൽ മദ്യലഹരിയിലുള്ള ആൾ ശരീരത്ത് കടന്നുപിടിച്ചെന്നും യാത്രക്കാർ അപമര്യാദയായി പെരുമാറിയെന്നും ഹനാൻ പറയുന്നു. ഒരാൾ യാത്രയ്ക്കിടെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും തുടർന്ന് സ്വയരക്ഷയ്ക്കായി സംഘം പരസ്യമായി മദ്യപിച്ചതു വിഡിയോയിൽ പകർത്തിയതായും ഹനാൻ പറയുന്നു. കൂടാതെ സംഭവം അറിഞ്ഞെത്തിയ പോലീസും മോശമായാണ് പെരുമാറിയതെന്ന് ഹനാൻ ആരോപിച്ചു.

ജലന്തറിൽ ഒരു പരീക്ഷ എഴുതാൻ പോകുന്ന വഴിക്കാണ് ഹനാന് ദുരനുഭവം ഉണ്ടായത്. ഹനാന്റെ വിഡിയോ ശ്രദ്ധയിൽപ്പെട്ട പോലീസ് സ്ഥലത്ത് എത്തി. എന്നാൽ, അക്രമികളെ കസ്റ്റഡിയിലെടുക്കുന്നതിന് പകരം തന്നോട് ട്രെയിനിൽ നിന്ന് ഇറങ്ങാനാണ് പോലീസ് ആവശ്യപ്പെട്ടതെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച് വിഡിയോയിൽ ഹനാൻ ആരോപിക്കുന്നു.

ഭിന്നശേഷി സൗഹൃദ കേരളം കെട്ടിപ്പടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം: മന്ത്രി അഹമ്മദ് ദേവർകോവിൽ

ഹനാൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം;

ട്രെയിനിൽ യാത്രക്ക് ഇടയിൽ ഒരു പഞ്ചാബി എൻ്റെ ദേഹത്ത് വളരെ മോശം ആയി കയറി പിടിച്ചു.ഞാൻ ഒച്ചയെടുത്തു. കുറച്ച് സമയം അവർ മാറി ഇരുന്നു. പിന്നീട് കുറച്ച് ചെറുപ്പക്കാർ കൂട്ടം ചേർന്ന് കള്ളുകുടിച്ച് ബഹളം വെക്കാൻ തുടങ്ങി.കുറയെ തവണ warning കൊടുത്തു. വേറെ ഒരു safety Measure ഇല്ലാതൊണ്ടാണ് വീഡിയോ എടുത്തത്. വീഡിയോ എടുത്തിട്ടും അവർ ദേഷ്യം വിരട്ടാൻ നോക്കുന്ന ഒരു മനോഭാവം ആണ് കാണിക്കുന്നത്. ട്രെയിൻ ഇപ്പൊൾ സൂറത്ത് കഴിഞ്ഞു. 12903 Golden temple Train ആണ്. അധികൃതരുടെ ശ്രദ്ധയിൽ വീഴ്ച വന്നു ഇവിടെ മറ്റൊരു സൗമ്യയും നിർഭയയും ഉണ്ടാകാതെ ഇരിക്കട്ടെ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button