സിദ്ധ്പൂർ: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്. ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പുകളുടെ ഫലം പ്രഖ്യാപിക്കുമ്പോൾ ‘കോൺഗ്രസ് ധൂന്തോ യാത്ര’ (കോൺഗ്രസിനെ കണ്ടെത്താനുള്ള യാത്ര) ആരംഭിക്കേണ്ടി വരുമെന്ന് സ്മൃതി ഇറാനി പറഞ്ഞു. ഗുജറാത്ത്, ഹിമാചൽ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബത്തെ കാണാതാവുകയായിരുന്നുവെന്നും അവർ പരിഹസിച്ചു.
സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്ക് വേണ്ടിയുള്ള പ്രചാരണവുമായി ഗുജറാത്തിൽ എത്തിയതായിരുന്നു കേന്ദ്രമന്ത്രി. ഗുജറാത്തിലെ സിദ്ധ്പൂരിൽ റോഡ് ഷോയ്ക്കിടെയാണ് സ്മൃതി ഇറാനി കോൺഗ്രസിനും ഭാരത് ജോഡോ യാത്രയ്ക്കും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
‘ഇന്ത്യ തകർന്നിട്ടില്ല, അവർ അതിനെ ഒരുമിച്ച് ചേർക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ‘ഭാരത് ജോഡോ യാത്ര’, ‘കോൺഗ്രസ് ധൂണ്ടോ യാത്ര’ (കോൺഗ്രസിനെ കണ്ടെത്താനുള്ള യാത്ര) പോലെയാകും. ഡിസംബർ 8ന് ശേഷം ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പുകളുടെ ഫലം പ്രഖ്യാപിക്കുമ്പോൾ ‘കോൺഗ്രസ് ധൂന്തോ യാത്ര’ ആരംഭിക്കേണ്ടി വരും, തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബത്തെ കാണാതാവുകയായിരുന്നു’, സ്മൃതി ഇറാനി പറഞ്ഞു.
Post Your Comments