Latest NewsKeralaNews

വ്യാപാര സ്ഥാപനത്തിൽ കവർച്ച, പോക്സോ കേസ് പ്രതി പിടിയില്‍ 

കോഴിക്കോട്:  കൊടുവള്ളിയിലെ വ്യാപാര സ്ഥാപനത്തിൽ കവർച്ച നടത്തിയ കേസിൽ പോക്സോ കേസ് പ്രതി ഉള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍. മലപ്പുറം  പള്ളിക്കൽ ബസാർ മരക്കാം കാരപ്പറമ്പ് റെജീഷ് (35), കൊയിലാണ്ടി പാറപ്പള്ളി കിഴക്കേ വാരിയം വീട്ടിൽ അബുഷാനിദ് (28)എന്നിവരെയാണ്  തലപ്പെരുമണ്ണ വെച്ച് വാഹനപരിശോധനക്കിടെ  പിടികൂടിയത്. മോഷ്ടിച്ച ബൈക്കുമായി ആണ് പൊലീസ് ഇവരെ പിടികൂടിയത്.

കഴിഞ്ഞ മാസം 19 ന് പുലർച്ചെ ഒരു മണിക്ക് കൊടുവള്ളി വരിക്കുഴിതാഴം സൂപ്പർമാർക്കറ്റിൽ ഷട്ടർ തകർത്തു 18,000- രൂപയും സ്റ്റേഷനറി സാധനങ്ങളും കവർച്ച നടത്തിയ രണ്ട് പേരെയാണ് കോഴിക്കോട് റൂറൽ എസ്.പി. ആർ. കറപ്പസാമി ഐ.പി എസ്ന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

കളവ് നടത്തിയ ബൈക്കുമായി തലപ്പെരുമണ്ണ നിന്നും കൊടുവള്ളി ഭാഗത്തേക്ക് വരുമ്പോൾ പൊലീസിനെ കണ്ട് തിരിച്ചു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലാവുന്നത്. അബുഷാനിദ് കഴിഞ്ഞ വർഷം ഓഗസ്ത് മാസത്തിൽ കോഴിക്കോട് മലയമ്മയിലുള്ള പ്രായപൂർത്തിയകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് കുന്ദമംഗലം സ്റ്റേഷനിലെ കേസിൽ പ്രതിയായി ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. ഈ വർഷം മെഡിക്കൽ കോളേജ് വെച്ച് ഇതര സംസ്ഥാന തൊഴിലാളിയെ കവർച്ച ചെയ്ത കേസിൽ നവംബർ 17 നാണ് ഇയാള്‍ ജാമ്യത്തിൽ ഇറങ്ങിയത്. പിറ്റേന്ന് പോക്സോ കേസിലെ പരാതിക്കാരിയായ പെൺകുട്ടിയുടെ വീട്ടിൽ നിന്നും പിതാവിന്റെ മോട്ടോർ സൈക്കിൾ മോഷണം നടത്തി, അന്ന് തന്നെ കൊടുവള്ളിയിലുള്ള സൂപ്പർ മാർക്കറ്റിലും കവർച്ച നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button