സംഗീതത്തെ ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്. ഓരോരുത്തർക്കും ഓരോ തരത്തിലുള്ള സംഗീതത്തോടാകും താല്പര്യം. മനുഷ്യമനസ്സിനെ ശക്തമായി സ്വാധീനിക്കാന്‍ സംഗീതത്തിനു സാധിക്കും. എന്നാൽ, സംഗീതം കൊണ്ട് വിഷാദരോഗം മാറ്റാനാകുമെന്ന് പഠനങ്ങൾ പറയുന്നു.
Read Also : ക്ഷേത്രത്തിലെ നിലവിളക്ക് മോഷണം : രണ്ട് കൗമാരക്കാർ പിടിയിൽ
വിഷാദരോഗത്തിന് അടിമയായ കുട്ടികളുടെയും യുവാക്കളുടെയും മാനസികപ്രശ്‌നങ്ങള്‍ കുറയ്ക്കാനും സംഗീതം സഹായിക്കുമെന്ന് പുതിയ പഠനം തെളിയിക്കുന്നു. വിഷാദ രോഗികളായ കുട്ടികളും യുവാക്കളും മ്യൂസിക് തെറാപ്പി ചെയ്യുന്നത് നല്ലതാണ്. ഇതുവഴി അവരുടെ വിഷാദ രോഗം മാറ്റാൻ സാധിക്കും.
സാധാരണ ചികിത്സ കൊണ്ടുണ്ടാകുന്നതിനേക്കാള്‍ മികച്ച ഫലമാണ് മ്യൂസിക് തെറാപ്പി നല്‍കുന്നതെന്നു യുകെയിലെ ബോണ്‍മൗത്ത് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നു. രോഗികളുടെ വിഷാദവും ആശങ്കയും കുറയ്ക്കാന്‍ സംഗീത ചികിത്സകൊണ്ടു സാധിക്കുമെന്നു കണ്ടെത്തിയതായി ഗവേഷണത്തിനു നേതൃത്വം നല്‍കിയ പ്രൊഫസര്‍ സാം പോര്‍ട്ടര്‍ പറഞ്ഞു.
Post Your Comments