നെടുമങ്ങാട്: ഇടിമിന്നലിനെ തുടർന്ന് കുഴഞ്ഞു വീണ ആൾ മരിച്ചു. വെള്ളനാട് കുതിരകുളം കൂവക്കോട് മഹേഷ് ഭവനിൽ ടി.ആർ.രാജേന്ദ്രൻ (62) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം 4.15 ഓടെയാണ് സംഭവം. കുതിരക്കുളത്ത് പോപ്സൺ കമ്പനി വക കൃഷിയിടത്തിൽ കൃഷിപ്പണി ചെയ്യുകയായിരുന്നു രാജേന്ദ്രൻ. ഇയാളോടൊപ്പം പണിയിൽ ഏർപ്പെട്ടിരുന്ന മറ്റ് രണ്ടു പേർക്ക് യാതൊരു കുഴപ്പവും ഇല്ല.
Read Also : വീട്ടമ്മയെ വീട്ടില്‍ അതിക്രമിച്ചു കയറി അപമാനിക്കാന്‍ ശ്രമം: യുവാവ് പിടിയിൽ
കൃഷിയിടത്തിൽ കുഴഞ്ഞ് വീണ രാജേന്ദ്രനെ ഉടൻ തന്നെ വെള്ളനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. ഭാര്യ: ശാന്ത. മക്കൾ: രാജേഷ്, മഹേഷ്.
Post Your Comments